Latest News

പിറന്നാള്‍ ദിനം താമസ സ്ഥലത്ത് വീണ് പരിക്കേറ്റ മലയാളി ബാലന്‍ മരിച്ചു

ദോഹ: [www.malabarflash.com] താമസ സ്ഥലത്ത് ഓടിക്കളിക്കുന്നതിനിടെ വീണ് തലക്ക് പരിക്കേറ്റ് ദോഹ ഹമദ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന മലയാളി ബാലന്‍ മരിച്ചു.

മലപ്പുറം പൊന്നാനി നടുപ്പറമ്പില്‍ ബൈത്തുല്‍ ഇഹ്സാനില്‍ അലിക്കുട്ടിയുടെയും ഫാത്തിമയുടെയും മകന്‍ ഹാനി ഹുസൈന്‍ അലി (രണ്ട് വയസ്സ്) ആണ് ശനിയാഴ്ച മരണപ്പെട്ടത്. 

ഒമ്പത് ദിവസം മുമ്പാണ് അപകടം നടന്നത്. ഹാനിയുടെ രണ്ടാം ജന്‍മദിനത്തിലായിരുന്നു അപകടം. അലിക്കുട്ടിയുടെ ഭാര്യ ഫാത്തിമയും മക്കളും നാട്ടിലെ മധ്യവേനല്‍ അവധി പ്രമാണിച്ചാണ് ദോഹയിലത്തെിയത്. ഖത്തര്‍ നാവിഗേഷനിലാണ് അലിക്കുട്ടി ജോലി ചെയ്യുന്നത്. 
ജൂണ്‍ മൂന്നിന് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. 

അഫ്റ, സഫ, സ്നേഹ എന്നിവരാണ് ഹാനി ഹുസൈനിന്‍െറ സഹോദരങ്ങള്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഖത്തറില്‍ തന്നെ ഖബറടക്കം നടക്കും.
Advertisement

Keywords: gulf News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.