Latest News

യോഗ ദിനം: ശ്ലോകങ്ങള്‍ക്കുപകരം മുസ്‌ലിംകള്‍ക്ക്‌ അല്ലാഹു എന്ന് ഉരുവിടാമെന്ന്‌ കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: www.malabarflash.com] അന്താരാഷ്ട്ര യോഗദിനത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ സൂര്യനമസ്‌കാരം ഒഴിവാക്കിയതിന് പിന്നാലെ ചടങ്ങില്‍ മുസ്ലിംകള്‍ക്ക് ശ്ലോകങ്ങള്‍ക്ക് പകരം അല്ലാഹു എന്ന് ഉച്ചരിക്കാമെന്ന് കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്.

ശ്ലോകങ്ങള്‍ നിര്‍ബന്ധമല്ലെന്നും മുസ്ലിംകള്‍ പരിപാടിയില്‍ പങ്കെടുക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. ജൂണ്‍ 21ന് ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന യോഗദിനാചരണത്തിന്റെ ഏകോപന ചുമതല മന്ത്രി ശ്രീപദ് നായികിനാണ്. 

സര്‍ക്കാര്‍ നേതൃത്വത്തില്‍ അന്താരാഷ്ട്ര യോഗദിനത്തില്‍ ഇത്തരം ചടങ്ങ് സംഘടിപ്പിക്കുന്നത് തെറ്റാണെന്നും സൂര്യനമസ്‌കാരം മുസ്ലിംകളുടെ മത വിശ്വാസത്തിന് എതിരാണെന്നും ചില മുസ്ലിം സംഘടനകള്‍ വിമര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സൂര്യനമസ്‌കാരം ഒഴിവാക്കിയത്. 

എന്നാല്‍, യോഗക്കുമുമ്പ് ശ്ലോകങ്ങള്‍ നിര്‍ബന്ധമല്ലെന്നും ഇതൊരു പ്രാര്‍ഥനയാണെന്നും മന്ത്രി ശ്രീപദ് നായിക് പറഞ്ഞു. ചിലര്‍ക്കെങ്കിലും സൂര്യനമസ്‌കാരം ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നും വിവാദത്തെ തുടര്‍ന്നല്ല ഇതൊഴിവാക്കിയതെന്നും മന്ത്രി വ്യക്തമാക്കി. 

മന്ത്രി ശ്രീപദ് നായകിനെ സന്ദര്‍ശിച്ച ചില മുസ്ലിം സംഘടനാ നേതാക്കള്‍, യോഗയെ എതിര്‍ക്കുന്നവര്‍ മനുഷ്യരുടെ ശത്രുക്കളാണെന്നും യോഗക്ക് മതവുമായി ബന്ധമില്ലെന്നും പറഞ്ഞു.

Keywords: Kerala News, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.