Latest News

ജവാന്‍ മരിച്ചത് തലച്ചോറ് തകര്‍ന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

കോഴിക്കോട്: [www.malabarflash.com] കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ സംഘര്‍ഷത്തില്‍ സി.ഐ.എസ്.എഫ് ഹെഡ്കോണ്‍സ്റ്റബ്ള്‍ എസ്.എസ്. യാദവ് കൊല്ലപ്പെട്ടത് തലച്ചോറ് തകര്‍ന്ന്. ഇടതു താടിയെല്ലിന് തൊട്ടുമുകളിലായാണ് വെടിയേറ്റത്. വെടിയുണ്ട മൂന്നു കഷണങ്ങളായി ചിതറി തലച്ചോറിനെ തകര്‍ത്തെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉള്ളതായാണ് സൂചന.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തത്. നാലു സെന്‍റീമീറ്റര്‍ നീളവും അര സെന്‍റീമീറ്റര്‍ വീതിയുമുള്ള മുറിവാണ് മൃതദേഹത്തിലുള്ളത്. വാരിയെല്ലിനും പൊട്ടലുണ്ട്. ശരീരത്തിന്‍െറ മറ്റിടങ്ങളില്‍ പരിക്കുകളില്ല.
രാവിലെ 10.45ഓടെ തിരൂര്‍ സബ് കലക്ടര്‍ ഡോ. അദീല അബ്ദുല്ലയും കൊണ്ടോട്ടി തഹസില്‍ദാര്‍ സെയ്താലിയും വന്നശേഷമാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ തുടങ്ങിയത്. 11ന് കൊണ്ടോട്ടി സി.ഐ ഡി. സന്തോഷ്, സീനിയര്‍ സി.പി.ഒ അഷ്റഫ് ചുക്കാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് ആരംഭിച്ചു. ഒന്നരയോടെയാണ് അവസാനിച്ചത്. 

പിന്നീട് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍നിന്ന് വെടിയുണ്ടയേറ്റ ഭാഗത്തിന്‍െറ എക്സ്റേ എടുത്തു. 2.15ഓടെയാണ് പോസ്റ്റ്മോര്‍ട്ടം ആരംഭിച്ചത്. വൈകീട്ട് നാലിന് പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം എംബാം ചെയ്തു. വൈകീട്ട് ആറോടുകൂടി നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി.
മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ. തോമസ് മാത്യുവിന്‍െറ നേതൃത്വത്തില്‍ ഡോ. പി.ടി. രതീഷ്, ഡോ. മൃദുലാല്‍ എന്നിവരാണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തത്. രാത്രി ഏഴിന് മൃതദേഹം ആംബുലന്‍സില്‍ നെടുമ്പാശ്ശേരിയിലേക്ക് കൊണ്ടുപോയി.

Keywords: Kerala News, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.