Latest News

മുഖ്യമന്ത്രിക്ക്‌ സൗദിയിലും അപരന്‍

സൗദി:[www.malabarflash.com] കാനഡയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അപരനെ കണ്ടതിന്റെ അമ്പരപ്പില്‍നിന്ന് മലയാളികള്‍ മുക്തരാകും മുമ്പേ വീണ്ടും അപരന്റെ രംഗപ്രവേശം. ഇത്തവണ സൗദി അറേബ്യയിലാണ് മുഖ്യന്റെ മുഖസാദൃശ്യമുള്ള വ്യക്തി ക്യാമറക്കണ്ണില്‍ പതിഞ്ഞത്. 

കാനഡയിലെ മുഖ്യന്‍ ട്രാക്‌സ്യൂട്ട് ധരിച്ചാണ് എത്തിയതെങ്കില്‍ ഇത്തവണ അറബിവേഷത്തിലായിരുന്നുവെന്ന വ്യത്യാസം മാത്രം. അലസമായിക്കിടക്കുന്ന നരകലര്‍ന്ന തലമുടിയും തെളിഞ്ഞ ചിരിയുമായി നില്‍ക്കുന്ന അപരന്റെ ചിത്രം സോഷ്യല്‍ മീഡിയയിലും വാട്‌സ് ആപ്പിലും അതിവേഗമാണ് പ്രചരിക്കുന്നത്. 

അപരനെപ്പോലെതന്നെ ചിത്രമെടുത്ത ഫോട്ടോഗ്രാഫറും അജ്ഞാതനാണെന്ന പ്രത്യേകതയുമുണ്ട്.

Keywords: gulf News, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.