Latest News

അവാര്‍ഡ് തുക ഉത്തര്‍പ്രദേശ് സര്‍ക്കാറിനു നല്‍കി വ്യത്യസ്തയാവുകയാണ് മറിയം സിദ്ദിഖി

ലക്‌നൗ: [www.malabarflash.com] നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസുഫ്‌സായില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തനിക്ക് ലഭിച്ച പുരസ്‌കാരം പാവപ്പെട്ടവരുടെ വിദ്യാഭ്യാസത്തിനായി സംഭാവന ചെയ്തുകൊണ്ടു വ്യത്യസ്തയാവുകയാണ് മറിയം സിദ്ദിഖി എന്ന മുസ്ലിം പെണ്‍കുട്ടി. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസ് എന്ന സംഘടന നടത്തിയ ഗീത ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ ഈ 12 കാരി അവാര്‍ഡ് തുക സര്‍ക്കാറിനു നല്‍കിയാണ് ജനമനസ്സുകളിലിടം പിടിച്ചത്.

കഴിഞ്ഞ ദിവസം നടന്ന ഔദ്യോഗിക ചടങ്ങില്‍ വെച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവാണ് അവാര്‍ഡ് തുകയായ 11 ലക്ഷം രൂപ മറിയത്തിനു സമ്മാനിച്ചത്. സമ്മാനം വാങ്ങിയെങ്കിലും ആ പണം തിരികെ മുഖ്യമന്ത്രിയുടെ കൈയ്യില്‍ തന്നെ നല്‍കി മറിയം. സംസ്ഥാനത്തെ കുട്ടികളുടെ നില മെച്ചപ്പെടുത്താന്‍ ഈ തുക ഉപയോഗിക്കണമെന്നാണ് മറിയത്തിന്റെ ആവശ്യം.

ജനുവരിയിലാണ് ഗീത ചാമ്പ്യന്‍സ് ലീഗ് മത്സരം നടന്നത്. 3000 കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. ശനിയാഴ്ച ലക്‌നൗവില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവാണ് പുരസ്‌കാരം വിതരണം ചെയ്തത്. ക്യാപ് അവാര്‍ഡും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
11 ലക്ഷം സംഭാവന ചെയ്തതിനു പുറമെ, 11,000 രൂപയുടെ രണ്ടു ചെക്കുകളും മറിയം മുഖ്യമന്ത്രിക്ക് നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഉള്‍പ്പെടുത്തി, സംസ്ഥാനത്തെ അനാഥ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിനായി ഈ പണം ഉപയോഗിക്കണമെന്നാണ് മറിയത്തിന്റെ ആഗ്രഹം.

സമാധാനത്തിന്റെ അംബാസിഡര്‍ എന്നാണ് മറിയം സ്വയം വിശേഷിപ്പിക്കുന്നത്. പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുക എന്ന പദ്ധതിയുടെ തിരക്കിലാണിപ്പോള്‍ ഈ പെണ്‍കുട്ടി.

ലക്ഷ്യം മാറ്റി നിര്‍ണ്ണയിക്കാന്‍ കഴിയുന്ന ഏക മാര്‍ഗം വിദ്യാഭ്യാസമാണെന്ന് മറിയം പറയുന്നു. തനിക്ക് അവാര്‍ഡ് നല്‍കി ഉത്തര്‍പ്രദേശ് സര്‍ക്കാറിന് ഒരുപാട് നന്ദി. തന്റെ മതാപിതാക്കളുടെ ദയ കൊണ്ട് അത്യാവശ്യം മോശമല്ലാത്ത ജീവിതം നയിക്കാന്‍ കഴിയുന്നുണ്ട്. അത്തരം സാഹചര്യങ്ങളില്ലാത്ത കുട്ടികളുണ്ട്. അവര്‍ക്കുവേണ്ടി ഈ പണം ഉപയോഗിക്കണമെന്നു പറഞ്ഞുകൊണ്ടാണ് മറിയം അവാര്‍ഡു തുക തിരികെ നല്‍കിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.