Latest News

വിദ്യാര്‍ഥിയുമായി സെക്‌സിലേര്‍പ്പെട്ട മൂപ്പത്തിയേഴുകാരിക്കെതിരെ കേസ്

അമേരിക്ക: [www.malabarflash.com] അടുത്തവീട്ടിലെ പതിമൂന്നുവയസുമാത്രമുള്ള വിദ്യാര്‍ഥിയുമായി സെക്‌സിലേര്‍പ്പെട്ടെന്ന കുറ്റത്തിന് മുപ്പത്തിയേഴു വയസുള്ള യുവതിക്കെതിരെ കേസ് ചാര്‍ജ് ചെയ്തു. അമേരിക്കയിലെ ഓഹിയോവിലാണ് സംഭവം.

മകനുമായി അയല്‍ക്കാരിക്കു ബന്ധമുള്ള കാര്യം കുട്ടിയുടെ പിതാവാണ് പോലീസില്‍ അറിയിച്ചത്. ഇക്കാര്യം അന്വേഷിച്ച പോലീസ് മെലിസ്സ ഹാരിസ് എന്ന സ്ത്രീക്കെതിരെ കേസ് ചാര്‍ജ് ചെയ്യുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമത്തിനാണ് കേസ്.

തന്റെ കാറില്‍വെച്ചും അപ്പാര്‍ട്ട്‌മെന്റിലും വെച്ച് കുട്ടിയുമായി ഇവര്‍ സെക്‌സിലേര്‍പ്പെട്ടതായി പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം പോലീസിന്റെ കണ്ടെത്തല്‍ സ്ത്രീ നിഷേധിച്ചു.

തന്റെ മകളുമായി വിദ്യാര്‍ഥി പ്രണയത്തിലായിരുന്നെന്നും മകളെ കാണുവാനായാണ് വീട്ടിലെത്തിയതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ മകനുമായുള്ള യുവതിയുടെ ബന്ധം പിതാവ് ആവര്‍ത്തിച്ചു.

മകന് മെലിസ്സ അയച്ച മെസേജുകള്‍ കണ്ടാണ് താന്‍ ഇക്കാര്യം അറിഞ്ഞതെന്ന് പിതാവ് പറഞ്ഞു. മകനെ ചോദ്യം ചെയ്തതോടെ അവന്‍ സത്യം പറയുകയും ചെയ്തു. സ്ത്രീയുടെ കുടുംബത്തെ കുറിച്ച് ഓര്‍ത്ത് വിഷമമുണ്ടെങ്കിലും കേസ് കൊടുക്കുകയല്ലാതെ മറ്റു മാര്‍ഗമുണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.