ഗുരുവായൂര്‍: [www.malabarflash.com] മുറ്റത്ത് പൂച്ചയെ കണ്ട കൗതുകത്തില്‍ പിന്നാലെ ഓടിയ ഒന്നര വയസ്സുകാരന്‍ തലയില്‍ തേങ്ങ വീണു മരിച്ചു. പൂക്കോട് തൊഴിയൂര്‍ മണ്ണൂരയില്‍ നൗഫലിന്റെ മകന്‍ മുഹമ്മദ് യാസിം ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന യാസിമിന് ഉമ്മ സജിന ഒപ്പം നടന്ന് ചോറ് കൊടുക്കുകയായിരുന്നു. ഇതിനിടയിലാണ് പൂച്ചയെ കണ്ടത്. പൂച്ചയ്ക്കു പിന്നാലെ കുട്ടി പിച്ചവെച്ചോടിയപ്പോള്‍ മുറ്റത്തെ തെങ്ങിലെ തേങ്ങ തലയില്‍ വീഴുകയായിരുന്നു. കുട്ടി ബോധംകെട്ടുവീണു. സംഭവം കണ്ട് സജിന തളര്‍ന്നുവീണു.
കുട്ടിയെ ഉടന്‍ തൃശ്ശൂരിലെ സ്വകാര്യ ആസ്പത്രിയിലേക്ക് കൊണ്ടുപോയി. ഞായറാഴ്ച രാവിലെയാണ് മരിച്ചത്. ഉച്ചതിരിഞ്ഞ് മൃതദേഹം തൊഴിയൂര്‍ പാലേമാവ് പള്ളിയില്‍ കബറടക്കി. ഹന്ന നസ്‌റിനാണ് സഹോദരി.
കുട്ടിയെ ഉടന്‍ തൃശ്ശൂരിലെ സ്വകാര്യ ആസ്പത്രിയിലേക്ക് കൊണ്ടുപോയി. ഞായറാഴ്ച രാവിലെയാണ് മരിച്ചത്. ഉച്ചതിരിഞ്ഞ് മൃതദേഹം തൊഴിയൂര്‍ പാലേമാവ് പള്ളിയില്‍ കബറടക്കി. ഹന്ന നസ്‌റിനാണ് സഹോദരി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment