കാസര്‍കോട്: [www.malabarflash.com] നെല്ലിക്കുന്നില്‍ 13 വയസുകാരന്‍ കടലില്‍ മുങ്ങിമരിച്ചു. തളങ്കര കുന്നിലിലെ ബഷീറിന്റെയും ആയിഷയുടെയും മകന്‍ ഹാബില്‍ (13) ആണ് മരിച്ചത്. കെ.എസ്. അബ്ദുല്ല ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയാണ്.
ഞായറാഴ്ച ഉച്ചയ്ക്ക് നെല്ലിക്കുന്ന് ലൈറ്റ് ഹൗസിന് സമീപത്താണ് അപകടം നടന്നത്. തീരത്ത് കളിക്കുമ്പോള്‍ ശക്തമായ തിരമാലയില്‍ പെടുകയായിരുന്നു.
കുടുംബം നാല് മാസം മുമ്പാണ് തളങ്കര കുന്നില്‍ നിന്നും നെല്ലിക്കുന്നിലേക്ക് താമസം മാറിയത്. ബഷീര്‍ ഗള്‍ഫിലാണ്. ഹയാസ് ഏക സഹോദരനാണ്.
മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment