Latest News

വീട്ടമ്മയെ പീഡിപ്പിച്ച് നഗ്നചിത്രം പ്രചരിപ്പിച്ച ബ്ലേഡ് പലിശക്കാരന്‍ അറസ്റ്റില്‍

വെള്ളമുണ്ട: [www.malabarflash.com] വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച് നഗ്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ച ബ്ലേഡ് പലിശക്കാരന്‍ അറസ്റ്റില്‍. കുഞ്ഞോം സ്വദേശി പന്നിയോടന്‍ നാസര്‍ ആണ് അറസ്റ്റിലായത്.

ഓപ്പറേഷന്‍ കുബേരയില്‍ ഇയാള്‍ക്കെതിരെ മൂന്നു കേസുകള്‍ പോലീസ് ചുമത്തിയിരുന്നു. ഇതില്‍ ഹൈക്കോടതിയില്‍നിന്ന് ജാമ്യത്തിലിറങ്ങിയ വേളയിലാണ് വീട്ടമ്മയുടെ പരാതിയും പോലീസിലെത്തുന്നത്. ഇതിനെത്തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. വിദേശത്തുനിന്നുമെത്തിയ മകനെ കാണാന്‍ നാസര്‍ വയനാട്ടിലെത്തുമെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ നീക്കത്തിലാണ് പ്രതി പിടിയിലായത്. ശനിയാഴ്ച കോഴിക്കോട് ബൈപ്പാസില്‍ മകനോടൊപ്പം വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന നാസറിനെ പോലീസ് പിന്തുടര്‍ന്നു പിടിക്കുകയായിരുന്നു.

ബ്ലേഡ് പലിശക്കാരനെന്നു മുദ്രകുത്തി മാവോവാദികള്‍ ഇയാള്‍ക്കെതിരെ ജനകീയ വിചാരണയുമായി മാസങ്ങള്‍ക്കുമുമ്പ് നിരവില്‍പ്പുഴയിലും പരിസരത്തും നോട്ടീസ് പതിച്ചിരുന്നു. നാട്ടുകാരില്‍ നിന്നും അമിതപ്പലിശ ഈടാക്കി ഭീഷണിപ്പെടുത്തി പണംതട്ടുന്നു എന്ന പരാതിയും ഇയാള്‍ക്കെതിരെയുണ്ട്.



Keywords: Kerala News,  Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.