ഇസബല്‍ ലാക്‌സമന എന്ന പെണ്‍കുട്ടിയാണ് ജീവനൊടുക്കിയത്. അതിന് തൊട്ടുമുമ്പാണ് പിതാവ് ഒരു വീഡിയോ യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തത്. ഇസബലും പിതാവും തമ്മിലുള്ള സംഭാഷണമായിരുന്നു അതില്‍ ഉണ്ടായിരുന്നത്. മുടി മുറിച്ച് ഇസബല്‍ റോഡില്‍ ഇടുന്നതും പിതാവ് വഴക്കു പറയുന്നതുമാണ് വീഡിയോയിലുള്ളത്. മുടി മുറിച്ച് താഴെ ഇടരുതെന്ന് പല വട്ടം പറഞ്ഞതാണെന്ന് വീഡിയോയില്‍ പിതാവ് ഇസബലിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഈ രംഗങ്ങള്‍ ഓണ്‍ലൈനില്‍ വന്നതോടെയാണ് ഇതില്‍ മനം നൊന്ത് ഇസബല്‍ ജീവനൊടുക്കിയത്.
മക്കളോടുള്ള രക്ഷിതാക്കളുടെ മോശം പൊരുമാറ്റമാണ് ഇതിന് കാരണമെന്ന് വ്യക്തമാക്കി സുഹൃത്തുക്കള്‍ ചേര്‍ന്ന് വെബ്‌സൈറ്റും ഫേസ്ബുക്ക് പേജും ആരംഭിച്ചു. മക്കളെ നാണം കെടുത്തുന്ന രക്ഷിതാക്കളുടെ പെരുമാറ്റത്തിന് എതിരെ അവബോധം വളര്‍ത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് സുഹൃത്തുക്കള്‍ വ്യക്തമാക്കുന്നു.
Keywords: Newyork, father, youtube, video, isabel laksamana,suicide, police


No comments:
Post a Comment