തലച്ചോറിലെ ട്യൂമര്‍ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കാണ് ഇയാള്‍ വിധേയനായത്. അദ്ദേഹത്തിനു ശസ്ത്രക്രിയ നടത്തുന്നത് നോസ സെനോറ ഡി കണ്‍സേകാവോ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് ഒരു വെല്ലുവിളിയായിരുന്നു.
കാരണം വ്യക്തിയുടെ ചലനം, സംസാരം, ഇന്ദ്രിയങ്ങളുടെ ഗ്രഹണ ശേഷി എന്നിവയെ നിയന്ത്രിക്കുന്ന തലച്ചോറിനുള്ളിലെ ഭാഗങ്ങള്‍ക്ക് ശസ്ത്രക്രിയയ്ക്കിടെ ക്ഷതമേല്‍ക്കുകയാണെങ്കില്‍ ശസ്ത്രക്രിയയ്ക്കുശേഷം അയാള്‍ക്ക് ചലനശേഷി, സംസാരശേഷി, കാര്യങ്ങള്‍ ഗ്രഹിച്ചറിയാനുള്ള കഴിവ് എന്നിവ ഏതെങ്കിലുമോ എല്ലാമോ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. തന്മൂലം ശസ്ത്രക്രിയ ചെയ്തു കൊണ്ടിരിക്കുന്ന വേളയില്‍ തലച്ചോറിനുള്ളിലുള്ള ഈ ഭാഗങ്ങളെല്ലാം കൃത്യമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നുവെന്ന് ഉറപ്പു വരുത്തേണ്ടത് ആവശ്യമായി.
അതിനായി ഡോക്ടര്‍മാര്‍ വളരെ കൗതുകകരമായ ഒരു മാര്‍ഗ്ഗമാണ് അവലംബിച്ചത്.തലച്ചോറിനെ പൊതിഞ്ഞിരിക്കുന്ന തൊലിയിലും അതിന് അനുബന്ധ ശരീരഭാഗങ്ങളിലും മാത്രമാണ് വേദന തിരിച്ചറിയുന്നതിനു ക്ഷമതയുള്ള കോശങ്ങളുള്ളത്. എന്നാല്‍ ഈ സംവേദനക്ഷമതയുള്ള കോശങ്ങള്‍ തലച്ചോറില്‍ ഇല്ലാത്തതിനാല്‍ രോഗിയെ ബോധം കെടുത്താതെ തന്നെ തലച്ചോറിനകത്തുള്ള മുഴ നീക്കം ചെയ്യാനാവുമെന്ന് ഡോക്ടര്‍മാര്‍ക്ക് അറിയാമായിരുന്നു.
അതു കൊണ്ട് ശസ്ത്രക്രിയ സമയത്ത് സെറിബ്രല്‍ മോണിട്ടറിംഗ് നടത്തികൊണ്ടിരുന്നാല്‍ തലച്ചോറിനുള്ളിലെ മറ്റു ഭാഗങ്ങള്‍ക്ക് യാദൃച്ഛികമായി ക്ഷതമേറ്റാലുടനെ തന്നെ രോഗിയുടെ ഏതു പ്രവര്‍ത്തനമാണ് നിലയ്ക്കുന്നതെന്ന് ഉടനടി തിരിച്ചറിയാനും അത് അപ്പോള്‍തന്നെ ശരിയാക്കുവാനും കഴിയുമെന്ന് ഡോക്ടര്‍മാര്‍ നിശ്ചയിച്ചു.അതിനുവേണ്ടി ശസ്ത്രക്രിയ നടക്കുന്ന സമയം മുഴുവന്‍ ഗിറ്റാര്‍ വായിച്ചു കൊണ്ടു കിടക്കുവാനാണ് ഡോക്ടര്‍മാര്‍ അയാളോട് ആവശ്യപ്പെട്ടത്.
അത്‌പ്രകാരം ശസ്ത്രക്രിയ പൂര്‍ത്തിയായപ്പോള്‍ അയാള്‍ ഗിറ്റാറിലൂടെ 6 ഗാനങ്ങള്‍ വായിച്ചു കഴിഞ്ഞിരുന്നു. അതിനിടെ ഇവയില്‍ ഡോക്ടര്‍മാര്‍ക്ക് ഇഷ്ടപ്പെട്ട ചില നാടോടി ഗാനങ്ങള്‍ ആവര്‍ത്തിച്ചു വായിപ്പിക്കുകയും ചെയ്തിരുന്നു. ആന്റണിയുടെ തലച്ചോറിലെ 90 ശതമാനം ടൂമറും നീക്കം ചെയതതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Keywords: Man, guitar,plays,surgery.
No comments:
Post a Comment