ഉദുമ: [www.malabarflash.com] പാലക്കുന്ന് ഗ്രീന്‍വുഡ്‌സ് സ്‌കൂളില്‍ ഒരാഴ്ചയായി ആചരിച്ച് വരുന്ന വായനാവാരചാരണത്തിന്റെ സമാപനസമ്മേളനം യുവസാഹിത്യകാരനായ പി.വി. ഷാജി കുമാര്‍ ഉദ്ഘാടനം ചെയ്തു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ഒരാഴ്ചയായി സ്‌കൂള്‍തലത്തില്‍ വായനവാരത്തോട് അനുബന്ധിച്ച് നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. വായനാമത്സരങ്ങള്‍, ക്ലാസ്സ് തല ലൈബ്രറികള്‍, കൃതികളും എഴുത്തുകാരും എന്ന വിഷയത്തില്‍ പ്രശ്‌നോത്തരി, പുസ്തകപ്രകാശനം തുടങ്ങി നിരവധി പരിപാടികള്‍ നടന്നു. വിജയികള്‍ക്ക് ഷാജി കുമാര്‍ സമ്മാനങ്ങള്‍ നല്‍കി.
വായനയുടെ പ്രാധാന്യത്തെപ്പറ്റിയും പുതുതലമുറ പുസ്തകങ്ങളോട് കാണിക്കുന്ന സമീപനത്തെപ്പറ്റിയും അദ്ദേഹം സരസമായി വിശദീകരിച്ചു.
ചടങ്ങില്‍ പ്രിന്‍സിപ്പല്‍ എം. രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. അക്കാദമിക്ക് സൂപ്പര്‍വൈസര്‍ ഷാജി എ സ്വാഗതവും ഈശ്വരപ്രസാദ് ഇ നന്ദിയും പ്രകാശിപ്പിച്ചു.
വായനയുടെ പ്രാധാന്യത്തെപ്പറ്റിയും പുതുതലമുറ പുസ്തകങ്ങളോട് കാണിക്കുന്ന സമീപനത്തെപ്പറ്റിയും അദ്ദേഹം സരസമായി വിശദീകരിച്ചു.
ചടങ്ങില്‍ പ്രിന്‍സിപ്പല്‍ എം. രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. അക്കാദമിക്ക് സൂപ്പര്‍വൈസര്‍ ഷാജി എ സ്വാഗതവും ഈശ്വരപ്രസാദ് ഇ നന്ദിയും പ്രകാശിപ്പിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment