Latest News

ഗ്രീന്‍വുഡ്‌സ് സ്‌കൂള്‍ ഗ്യാന്‍ജ്യോതി അവാര്‍ഡുകള്‍ വിതരണം ചെയ്തു

ഉദുമ: [www.malabarflash.com] പാലക്കുന്ന് ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ പാര്‍ലമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങും മികച്ച പഠന നിലവാരം കാഴ്ചവെച്ച 130ഓളം വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗ്യാന്‍ജ്യോതി അവാര്‍ഡ് വിതരണവും കാസര്‍കോട് ജില്ലാ ഡെപ്യൂട്ടി കളക്ടര്‍ എന്‍. ദേവിദാസ് നിര്‍വ്വഹിച്ചു. സ്‌കൂള്‍ ഹെഡ് ബോയിയായി മാസ്റ്റര്‍ മഷൂദ് അലിയും ഹെഡ് ഗേളായി നഫീസത്ത് മര്‍വ്വയും സത്യപ്രതിജ്ഞ ചെയ്തു.

ഡെപ്യൂട്ടി കളക്ടറെ സ്‌കൂള്‍ ബാന്‍ഡ് ടീം സ്വീകരിച്ച് വേദിയിലേക്ക് ആനയിച്ചു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ പി.ടി.എ. പ്രസിഡണ്ട് ഫാറൂഖ് കാസ്മി അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ എം. രാമചന്ദ്രന്‍ സ്വാഗതം ആശംസിച്ചു.

ഹെഡ്മാസ്റ്റര്‍ ചന്ദ്രന്‍ സ്‌കൂള്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലി കൊടുത്തു. പി.ടി.എ. പ്രതിനിധികളായ ജംഷീദ്, ദിവാകരന്‍, റെഹീസാ ഹസ്സന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സ്‌കൂള്‍ ഹെഡ് ബോയി മഷൂദ് അലി നന്ദി പ്രകാശിപ്പിച്ചു. ഐ.എസ്.സി. കോര്‍ഡിനേറ്റര്‍ വിനോദ് കുമാര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.



Keywords: Kasaragod News,  Kerala Vartha, Malabarflash, Malabar news, Malayalam 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.