ദുബൈ: [www.malabarflash.com] എയര്‍ ഇന്ത്യാ വിമാനങ്ങളില്‍ ഡ്യൂട്ടി ഫ്രീ ഉള്‍പ്പെടെ ഹാന്‍ഡ് ബാഗേജ് എട്ട് കിലോയില്‍ കൂടാന്‍ അനുവദിക്കില്ല. യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലെയും ബോര്‍ഡിങ് ഗേറ്റുകളില്‍ ഹാന്‍ഡ് ബാഗേജ് ഭാരം നോക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി അധികൃതര്‍ പറഞ്ഞു.
ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് വാങ്ങിക്കുന്ന സാധനങ്ങള്‍ ഉള്‍പ്പെടെയാണ് എട്ട് കിലോ ബാഗേജ് കര്‍ശനമാക്കിയത്. ഇതില്‍ കൂടിയാല്‍ പണമടക്കേണ്ടി വരും. ഹാന്‍ഡ് ബാഗേജ് (കാരിയോണ്‍ ബാഗ്) 55 സെ.മീറ്റര്‍(22 ഇന്‍ച്) x 40 സെ.മീറ്റര്‍(16 ഇന്‍ച്) x 20 സെ.മീറ്റര്‍(എട്ട് ഇന്‍ച്) വലിപ്പത്തിലുള്ളതായിരിക്കണം.

ഹാന്‍ഡ് ബാഗേജിന് പുറമെ, ലേഡീസ് ഹാന്‍ഡ് ബാഗ്, ഓവര്‍കോട്ട് അല്ലെങ്കില്‍ കമ്പിളിപ്പുതപ്പ്, പുതപ്പ്, ക്യാമറ അല്ലെങ്കില്‍ ബൈനാക്കുലര്‍, ലാപ് ടോപ്, പുസ്തകങ്ങളോ വായിക്കാനുള്ള മറ്റു ഉപകരണമോ, കുഞ്ഞുങ്ങളുണ്ടെങ്കില്‍ അവരുടെ ഭക്ഷണം, കുട്ടികളെ എടുക്കാനുള്ള ബാസ്‌കറ്റ്, ഫീഡിങ് ബോട്ടില്‍ എന്നിവ, മടക്കിവയ്ക്കാവുന്ന വീല്‍ചെയര്‍, ഊന്നുവടി, മടക്കിവയ്ക്കാവുന്ന കുട, ആസ്ത്മ രോഗികള്‍ക്കും മറ്റും ഉപയോഗിക്കാവുന്ന മരുന്നു എന്നിവ അനുവദിക്കും. എന്നാല്‍, ഇവയൊക്കെയും കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാകുമെന്നും അധികൃതര്‍ പറഞ്ഞു.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment