Latest News

ജിദ്ദ കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി രൂപീകരിച്ചു

ജിദ്ദ: [www.malabarflash.com] ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് കേരള സമൂഹത്തിനു അഭിമാനമായി മുന്നേറുന്ന കെ എം സി സി യുടെ ജിദ്ദ ഉദുമ മണ്ഡലം കമ്മിറ്റി രൂപികരിച്ചു .

ശറഫിയ ഇംപാല ഗാര്‍ഡനില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം റഹീം പള്ളിക്കരയുടെ ആദ്യക്ഷതയില്‍ കെ.എം.സി.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ട്രഷറല്‍ അന്‍വര്‍ ചേരങ്കൈ ഉദ്ഘാടനം ചെയ്തു.

ജില്ല പ്രസിഡണ്ട് ഹസ്സന്‍ ബത്തേരി മുഖ്യതിഥിയായി. കെ.എം.സി.സി ജില്ലാ ഭാരവാഹികളായ കാദര്‍ ചെര്‍ക്കള, അബ്ദുള്ള ഹിറ്റാച്ചി എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു .
പരിശുദ്ധ റമസാനോടനുബന്ധിച്ചു റിലീഫ് പ്രവര്‍ത്തനം നടത്താന്‍ തീരുമാനിച്ചു.

കമ്മിറ്റി ഭാരവാഹികള്‍ അബ്ദുല്‍ കാദര്‍ ചെമ്മനാട് (ചെയര്‍മാന്‍ ), ഉസൈന്‍ ചെമ്മനാട്, ബഷീര്‍ കപ്പണ (വൈസ് .ചെയര്‍ ), റഹീം പള്ളിക്കര (പസി ), സിദ്ദീക്ക് കൊമ്പോട്, ബുനിയാം ഒരവങ്കര, മുസ്തഫ ചെമ്പരിക്ക (വൈസ് .പ്രസി ) നസീര്‍ പെരുമ്പള (ജന സെക്രടറി ) അന്‍സാര്‍ ദേളി, അബ്ദുല്‍ സലാം കരിപൊടി, അഷറഫ് ദേലംപാടി ( ജോ.സെക്രടറി) അഷറഫ് പാക്യര [ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

സലിം പാക്യര, സിദ്ദീക്ക് പാലക്കുന്ന്, അബൂബക്കര്‍ മണല്‍, സാജു ചെമ്മനാട്, ഫൈസല്‍ പാക്യര, മുഹമ്മദാലി പെരുമ്പള, മുസ്താക്ക് ദേലംബാടി തുടങ്ങിയവര്‍ സംസാരിച്ചു.
അഷറഫ് പാക്യര സ്വാഗതവും അബ്ദുല്‍ സലാം കരിപൊടി നന്ദിയും പറഞ്ഞു .

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.