Latest News

കണ്ണൂരില്‍ ഇരുനില വീട് കത്തി നശിച്ചു

കണ്ണൂര്‍: [www.malabarflash.com] മട്ടന്നൂരിന്നടുത്ത കൊതേരിയില്‍ ഇരുനില വീടിനു തീപ്പിടിച്ചു. കൊതേരി മുത്തപ്പന്‍ ക്ഷേത്രത്തിനുസമീപം പി എം കുഞ്ഞിമുഹമ്മദിന്റെ കെ പി ഹൗസിനാണ് തീപ്പിടിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 5 മണിയോടെയായിരുന്നു സംഭവം. 

വീടിന്റെ ഓടിട്ട മേല്‍ഭാഗവും വീട്ടുപകരണങ്ങളും കത്തി നശിച്ചു. നാട്ടുകാരും അഗ്നിശമനസേനയും ചേര്‍ന്ന് തീ കെടുത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നു അഗ്നിശമനസേന അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചോടെ ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുകാരാണ് വീടിന്റെ മുകളിലത്തെ നില കത്തുന്നത് കണ്ടത്. വീട്ടുകാരുടെ ബഹളം കേട്ടെത്തിയ സമീപവാസികള്‍ മട്ടന്നൂര്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. 

സ്‌റ്റേഷന്‍ ഓഫീസര്‍ ജൂഡിന്റെ നേതൃത്വത്തിലെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും മൂന്നു മണിക്കൂറോളം പരിശ്രമിച്ചാണ് തീ കെടുത്തിയത്. 5 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.