ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ധാരാളമായി വിറ്റഴിക്കുന്ന വിവിധ രുചികളിലുള്ള ടാങ്ക് ഉല്‍പ്പന്നങ്ങള്‍ക്കാണ് സുപ്രീം കൗണ്‍സില്‍ ഓഫ് ഹൈല്‍ത്തിന്റെ നിരോധനം വന്നിരിക്കുന്നത്. ഞായറാഴ്ച രാത്രിയാണ് പിന്‍വലിക്കല്‍ പ്രഖ്യാപനം വന്നത്.
ചില സുപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാ ഫലം പുറത്തുവന്ന ശേഷമേ പിന്‍വലിക്കലിന്റെ കാരണം വ്യക്തമാക്കാന്‍ കഴിയൂ എന്നും അധികൃതര്‍ അറിയിച്ചു.
ആരോഗ്യത്തിന് ഹാനികരമായ ചില പദാര്‍ത്ഥങ്ങള്‍ ടാങ്കില്‍ ഉണ്ട് എന്ന ആശങ്കയെ തുടര്‍ന്നാണ് നടപടി.
ആരോഗ്യത്തിന് ഹാനികരമായ ചില പദാര്‍ത്ഥങ്ങള്‍ ടാങ്കില്‍ ഉണ്ട് എന്ന ആശങ്കയെ തുടര്‍ന്നാണ് നടപടി.
വടക്കേ അമേരിക്കയിലെ മൊണ്ടേല്‍സ് ഇന്റര്‍നാഷണലാണ് ഉല്‍പ്പന്നത്തെ വിപണിയിലിറക്കുന്നത്.
ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ സ്ഥിരമായി കൊണ്ടുവരുന്ന പൊടിയാണ് ടാങ്ക്. റമസദാന്‍ മാസത്തിലാണ് ഇതിന് വന്‍ ഡിമാന്റ്. കേരളത്തിലും ഇതിന് വന്‍ ഡിമാന്റാണ്. വിവിധ ഫ്രൂട്ട് രുചികളില്‍ ടാങ്ക് ലഭ്യമാണ്.


No comments:
Post a Comment