ഉത്തര്‍പ്രദേശ്: [www.malabarflash.com] ഭൂമാഫിയക്കെതിരെ വാര്‍ത്ത നല്‍കിയതിന് മാധ്യമ പ്രവര്‍ത്തകനെ മര്‍ദിച്ചവശനാക്കി വാഹനത്തിനുപിന്നില്‍ കെട്ടിവലിച്ചു. ഉത്തര്‍ പ്രദേശിലെ പിലിബത്തിലാണ് സംഭവം. അരവിന്ദ് പ്രകാശ് എന്നയാളുടെ ഭൂമിതട്ടിയെടുക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ വാര്‍ത്ത നല്‍കിയതിനായിരുന്നു ആക്രമണം.
കള്ളക്കഥ ചമച്ച് ഹൈദര്‍ഖാന്‍ എന്ന ടി.വി റിപ്പോര്‍ട്ടറെ വിളിച്ചുവരുത്തി അരവിന്ദ് പ്രകാശും മകനും മറ്റു രണ്ടുപേരും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. റിവോള്‍വര്‍കൊണ്ട് ഇടിച്ചുപരുക്കേല്‍പ്പിച്ച് മോട്ടോര്‍ സൈക്കിളിന്റെ പിറകില്‍ കെട്ടിവലിച്ചു. മരിച്ചുവെന്ന് കരുതി ഉപേക്ഷിച്ചു. നാട്ടുകാരനായ മറ്റൊരാണ് പൊലീസില്‍ വിവരമറിയിച്ച് ഹൈദര്‍ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഗുരുതരമായി പരുക്കേറ്റ ഹൈദര്‍ഖാന്‍ പിലിഭട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. അരവിന്ദ് പ്രകാശിനും മറ്റു മൂന്നുപേര്‍ക്കുമെതിരെ കേസെടുത്തു.


No comments:
Post a Comment