Latest News

കെ.എം.സി.സിയുടേത് പതിറ്റാണ്ടുകളുടെ ജനസേവനം കൊണ്ടുണ്ടായ മഹത്തായ നേട്ടം: ഡോ. പി.എ ഇബ്രാഹിം ഹാജി

ദുബൈ: [www.malabarflash.com] കെ.എം.സി.സിയുടെ ഇന്നത്തെ ജനകീയാടിത്തറ, വിവിധ കമ്മിറ്റികള്‍ പതിറ്റാണ്ടുകള്‍ നടത്തിയ സ്ഥായിയായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുണ്ടാക്കിയതാണെന്നും വലിയ പ്രൊജക്ടുകള്‍ ഏറ്റെടുത്ത് നടത്താനുള്ള ദുബൈ ഉദുമ മണ്ഡലം കമ്മിറ്റിയുടെ തീരുമാനം പ്രശംസനീയമാണെന്നും യു.എ.ഇ. കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാനും ചന്ദ്രിക ഡയറക്ടറുമായ ഡോ. പി.എ. ഇബ്രാഹിം ഹാജി പ്രസ്താവിച്ചു. ദുബൈ കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമവും അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള 20 ഇന പദ്ധതികളുടെ പ്രവര്‍ത്തികളും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് ടി.കെ. മുനീര്‍ ബന്താട് അധ്യക്ഷത വഹിച്ചു.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രവാസികളുടെ ഇടയില്‍ അത്യാവശ്യ സഹായങ്ങള്‍ നടത്തി സാന്നിധ്യം അറിയിച്ചാണ് കെ.എം.സി.സി ജീവ കാരുണ്യ മേഖലയില്‍ ആദ്യ ചുവടുകള്‍ വെച്ചത്. ഇതിന്റെ സ്ഥാപക നേതാക്കള്‍ ദീര്‍ഘ ദൃഷ്ടിയോടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പിന്നീട് ഈ പ്രസ്ഥാനത്തെ ഗള്‍ഫിലെ ഏറ്റവും മികച്ച ജീവ കാരുണ്യ സംഘടനയായി വളര്‍ത്തുകയായിരുന്നു. ഇന്ന് കോടികളുടെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മണ്ഡലം കമ്മിറ്റികളും ജില്ലാ കമ്മിറ്റികളും മത്സരിക്കുകയാണ്. സമൂഹത്തിലെ അര്‍ഹതപ്പെട്ടവര്‍ക്ക് സഹായങ്ങളെത്തിക്കാന്‍ കെ.എം.സി.സിയുടെ എല്ലാ പ്രവര്‍ത്തകരും സജീവമായി കര്‍മ നിരതരാവണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഉദുമ മണ്ഡലം കമ്മിറ്റി പ്രഖ്യാപിച്ച 20 ഇന പദ്ധതികളുടെ ബ്രോഷര്‍ 'കനിവ്2015' പ്രകാശനം യു.എ.ഇ. കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ ദുബൈ കെ.എം.സി.സി പ്രസിഡണ്ട് പി.കെ. അന്‍വര്‍ നഹയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. സമസ്ത മുശാവറാംഗം യു.എം. അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി. ഖലീല്‍ റഹ് മാന്‍ ഖാശിഫി മുഖ്യപ്രഭാഷണം നടത്തി.

യു.എ.ഇ. കെ.എം.സി.സി വൈസ് പ്രസിഡണ്ട് ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, കാസര്‍കോട് ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് ഹംസ തൊട്ടി, ഉപദേശക സമിതി ചെയര്‍മാന്‍ എം.എ. മുഹമ്മദ്കുഞ്ഞി, ജനറല്‍ സെക്രട്ടറി എം.കെ അബ്ദുല്ല ആറങ്ങാടി, അബു മങ്ങാട്, ഹനീഫ് ചെര്‍ക്കളം, ഖാദര്‍ ബെണ്ടിച്ചാല്‍, ടി.ആര്‍ ഹനീഫ്, ഇസ്മാഈല്‍ നാലാംവാതുക്കല്‍, ഹസൈനാര്‍ ബീജന്തടുക്ക, സി.എച്ച് നൂറുദ്ദീന്‍, ഖാലിദ് പടന്ന സംസാരിച്ചു.

അമീര്‍ കല്ലട്ര, മുഹമ്മദ്കുഞ്ഞി ഖാദിരി, ഷരീഫ് മയ്യെ, ആശിഫ് പള്ളങ്കോട്, അയ്യൂബ് ഉറുമി, യൂസുഫ് മുക്കൂട്, സലാം കന്യപ്പാടി, എ.ജി.എ. റഹ് മാന്‍, ഡോ. ഇസ്മാഈല്‍, പി.ഡി. നൂറുദ്ദീന്‍, ഫൈസല്‍ പട്ടേല്‍, അബ്ദുല്ല കേടുമ്പാടി, അഷ്‌റഫ് ബോസ്, മുഹമ്മദ് മാങ്ങാട്, താജുദ്ദീന്‍ കോട്ടിക്കുളം, ഫവാസ് പൂച്ചക്കാട്, ഒ.എം. അബ്ദുല്ല, റിയാസ് മുല്ലച്ചേരി, നൗഫല്‍ മങ്ങാടന്‍, സമീര്‍ പരപ്പ, ഹമീദ് പൊവ്വല്‍, മുഹമ്മദ്കുഞ്ഞി ചെമ്പിരിക്ക, അസ്ലം കോട്ടപ്പാറ, ഖാലിദ് മല്ലം, മനാഫ് ഖാന്‍ മഠം, ഹാഷിം പടിഞ്ഞാര്‍, നിസാം ബോവിക്കാനം, ആരിഫ് ചെരുമ്പ, മുനീര്‍ പള്ളിപ്പുറം, റഷീദ് ഹാജി കല്ലിങ്കാല്‍, എന്‍.എം. അബ്ദുല്ല ഹാജി പരപ്പ, കെ.പി അബ്ബാസ് കളനാട്, റാഫി പള്ളിപ്പുറം, ഖലീല്‍ കീഴൂര്‍, ഷമീം കീഴൂര്‍, ഖലീല്‍ റഹ് മാന്‍ ഒറവങ്കര സംബന്ധിച്ചു.

ജനറല്‍ സെക്രട്ടറി റഫീഖ് മാങ്ങാട് സ്വാഗതവും ട്രഷറര്‍ ഫൈസല്‍ പൊവ്വല്‍ നന്ദിയും പറഞ്ഞു.

Keywords: gulf News, Kmcc, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.