ചിത്താരി: [www.malabarflash.com ]ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു. അജാനൂര്‍ ഇക്ബാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയും സൗത്ത് ചിത്താരി സ്വദേശിയുമായ സാബിത്താ(17)ണ് മരിച്ചത്.
Keywords: kasaragod News, Malabarflash, Malabarnews, Malayalam News
ഞായറാഴ്ച രാവിലെ 9.45ഓടെ ചിത്താരി വി.പി റോഡിലാണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന സാബിത്ത് സഞ്ചരിച്ച ബൈക്ക് ഇന്‍ഡിക്കാ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
സൗത്ത് ചിത്താരിയിലെ ഹസൈനാര്‍-റസിയ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: റിഷാദ്, ഫവാസ്, മുഹമ്മദ്, ഫാത്തിമ.
Keywords: kasaragod News, Malabarflash, Malabarnews, Malayalam News


No comments:
Post a Comment