Latest News

ഭര്‍ത്താവ് പുറത്ത് വിട്ടില്ല: ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടിയ യുവതി ഗുതരാവസ്ഥയില്‍

ബഹറിന്‍: വീട്ടില്‍ നിന്ന് പുറത്തിറക്കാന്‍ ഭര്‍ത്താവ് വിസമ്മതിച്ചതിന് യുവതി വീടിന്റെ ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് ചാടി. ഇവരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മനാമയിലാണ് സംഭവം.

ഈജിപ്ഷ്യന്‍ സ്വദേശിനിയായ യുവതിയാണ് വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ ഭര്‍ത്താവ് സമ്മതിക്കാത്തതിന്റെ പേരില്‍ വീട്ടില്‍ നിന്നും ചാടിയത്. തൊട്ടടുത്തുണ്ടായിരുന്ന സ്‌കൂളിലെ ജീവനക്കാരും ശുചീകരണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളുമാണ് യുവതി താഴെ വീണു കിടക്കുന്നത് കണ്ടത്. ഉടനെ ഇവര്‍ ആംബുലന്‍സ് വിളിച്ച് യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

യുവതിയുടെ നില അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് ആശുപത്രി അധിക്രതര്‍ നല്‍കുന്ന സൂചന.

അതേസമയം വീട്ടില്‍ നിന്ന് ചാടി പോകാന്‍ ശ്രമിച്ചതാണോ അതോ ആത്മഹത്യക്ക് ശ്രമിച്ചതാണോ എന്ന് യുവതിക്ക് ബോധം വന്നാല്‍ മാത്രമേ പറയാന്‍ കഴിയൂ എന്ന് പോലീസ് അറിയിച്ചു.


Keywords: Bahrain, Eajiptian Lady, Jump, Ambulance, Hospital, Suicide.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.