Latest News

ഉദുമയില്‍ സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് 5 വയസുകാരനും പിതാവിനും പരിക്ക്

ഉദുമ: [www.malabarflash.com] ഉദുമയില്‍ സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ച് വയസുകാരനും പിതാവിനും പരിക്കേറ്റു. ബുധനാഴ്ച മൂന്നു മണിയോടെയാണ് ഇലക്ട്രിസിററി ഓഫീസിന് മുന്നിലാണ് അപകടമുണ്ടായത്. ഉദുമ ഉദയമംഗലത്തെ ബാലന്‍ (38), മകന്‍ ദേവദര്‍ശ് (അഞ്ച്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ദേവദര്‍ശിന്റെ തലയ്ക്കാണ് പരിക്കേറ്റത്. ബാലന് കൈക്കും കാലിനും പരിക്കേറ്റു. കെ.എല്‍. 60 എച്ച് 7952 നമ്പര്‍ ഓട്ടോയാണ് കെ.എല്‍. 60 ജി 5569 നമ്പര്‍ സ്‌കൂട്ടറിലിടിച്ചത്. അപകടത്തില്‍ ഓട്ടോയും ഒരു ഭാഗത്തേക്ക് മറിഞ്ഞിരുന്നു. ഓട്ടോ ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു.


Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.