Latest News

പാക്ക് അധിനിവേശ കശ്മീരില്‍ തിരഞ്ഞെടുപ്പ്; പ്രതിഷേധവുമായി ഇന്ത്യ.

ന്യൂഡല്‍ഹി: [www.malabarflash.com] പാക്ക് അധിനിവേശ കശ്മീരിലെ ഗില്‍ജിത്ത് ബാള്‍ട്ടിസ്ഥാന്‍ മേഖലയില്‍ ജൂണ്‍ എട്ടിന് നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പിെനതിരെ ശക്തമായ പ്രതിഷേധവുമായി ഇന്ത്യ. ഈ മേഖല അനധികൃതമായി കയ്യേറാനുള്ള പാക്കിസ്ഥാന്റെ ശ്രമത്തിനുള്ള മറയാണ് തിരഞ്ഞെടുപ്പെന്ന്

ഇന്ത്യന്‍ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ആരോപിച്ചു. പാക്കിസ്ഥാന്‍ തുടര്‍ച്ചയായി ഈ മേഖലയിലുള്ളവരുടെ രാഷ്ട്രീയ അവകാശങ്ങള്‍ നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഗില്‍ജിത്ത്ബാല്‍ട്ടിസ്ഥാന്‍ എംപവര്‍മെന്റ് ആന്‍ഡ് സെല്‍ഫ് ഗവണ്‍മെന്റ് എന്ന ഉത്തരവിന്റെ മറവില്‍ ജൂണ്‍ എട്ടിന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മേഖലയെ അനധികൃത കയ്യേറ്റത്തിലൂടെ സ്വന്തമാക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമമാണ്. ഗില്‍ജിത്തും ബാള്‍ട്ടിസ്ഥാനും ജമ്മു കശ്മീരിന്റെ ഭാഗമാണ്. ഇതു മുഴുവന്‍ ഇന്ത്യയുടെ ഭാഗമണ്. നിര്‍ഭാഗ്യവശാല്‍ അടുത്തകാലത്തായി ഈ മേഖലയിലെ ജനങ്ങള്‍ നിരവധി തര്‍ക്കങ്ങള്‍ക്കും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്'. വിദേശകാര്യ വക്താവ് പറഞ്ഞു.

പടിഞ്ഞാറ് അഫ്ഗാനിസ്ഥാനും വടക്ക് ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന തന്ത്രപ്രധാന മേഖലയാണ് ഗില്‍ജിത്ത്. മലനിരകളാല്‍ സമൃദ്ധമായ ഇവിടം പ്രധാന വിനോദസഞ്ചാര മേഖലയുമാണ്. മുന്‍പ് പാക്ക് അധീന കശ്മീരില്‍ നിന്ന് ചൈനയിലേക്ക് റയില്‍വേ ലൈന്‍ നിര്‍മിക്കാനുള്ള നീക്കത്തില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ചൈനീസ് സൈന്യം ഇടയ്ക്ക് ഇവിടെ നിലയറുപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Advertisement
Keywords: Pakistan, Kashmir, Election, India, Vikas Swaroopo, Gilgith baltisthan empowernment and Self government, China, Railway line,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.