Latest News

സഹായഹസ്തവുമായി എന്‍.വൈ.എല്‍; പാവപ്പെട്ട എട്ട് കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കും

പളളിക്കര: [www.malabarflash.com] സമൂഹത്തില്‍ അവശതയനുഭവിക്കുന്നവരും, നിരാലംബരും, നിരാശ്രയവരുമായ പാവങ്ങള്‍ക്ക് സ്വന്തന സ്പര്‍ശവുമായി മുന്നിട്ടിറങ്ങാന്‍ എന്‍ വൈ എല്‍ പളളിക്കര പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.ഇതിന്റെ ഭാഗമായി ഭവനരഹിതരായ എട്ട് കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാനും തീരുമാനമായി.

എന്‍ വൈ എല്‍ പളളിക്കര പഞ്ചായത്ത് പ്രസിഡന്റ് ഇംതിയാസ് പൂച്ചക്കാടിന്റെ അധൃക്ഷതയില്‍ ഉദുമ മണ്ഡലം പ്രസിഡന്റ് ടി സെമീര്‍ ബേക്കല്‍ ഉല്‍ഘാടനം ചെയ്തു.
റാഷിദ് ബേക്കല്‍, അബൂബക്കര്‍ പൂച്ചക്കാട് സംസാരിച്ചു.
ജനറല്‍ സെക്രട്ടറി കുഞ്ഞബ്ദുളള ഹദ്ദാദ് സ്വാഗതവും, ഗഫൂര്‍ ബേക്കല്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.