Latest News

പരിയാരം എസ്‌ഐയെ വധിക്കാന്‍ ശ്രമിച്ച മണല്‍ മാഫിയ തലവന്‍ പിടിയില്‍

തളിപ്പറമ്പ്: [www.malabarflash.com] മണല്‍ക്കടത്ത് തടയാനെത്തിയ പരിയാരം എസ്‌ഐയെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമിച്ചശേഷം വാഹനത്തില്‍ നിന്നും വലിച്ചെറിഞ്ഞ കേസിലെ മുഖ്യപ്രതി കോരന്‍ പീടികയിലെ മാടാളന്‍ വള്ളിയോട്ട് ലത്തീഫിനെ (35) പോലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതിയെ മംഗളുരിവില്‍ നിന്നാണ് തളിപ്പറമ്പ പോലീസ് പിടികൂടിയത്. ന്യൂമോണിയ ബാധിച്ച് മംഗളൂരു ഹൈലാന്‍ഡ് ആശുപത്രിയില്‍ ചികിത്സയിലാണെന്ന രഹസ്യവിവരത്തെതുടര്‍ന്ന് പോലീസ് ആശുപത്രിയിലെത്തിയാണ് പ്രതിയെ പിടികൂടിയത്.

ലത്തീഫ് ചികിത്സയില്‍ കഴിയുന്ന മുറി ഇപ്പോള്‍ പോലീസ് കാവലിലാണ്. മംഗളൂരുവിലും പരിസരങ്ങളിലും ഒളിവില്‍ കഴിയുകയായിരുന്ന ലത്തീഫ് ഹൈദരബാദിലെക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ന്യൂമോണിയ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്.

ആശുപത്രിയില്‍നിന്ന് ഭാര്യയെയും അഭിഭാഷകനെയും ലത്തീഫ് ഇക്കാര്യം അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് തളിപ്പറമ്പ സിഐ കെ വിനോദ്കുമാറും എസ്പിയുടെ പ്രത്യേക സംഘവും ആശുപത്രിയിലെത്തിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.