Latest News

ബേക്കല്‍ കോട്ടയ്ക്കു പുതിയ മുഖം; നാലു കോടിയുടെ പദ്ധതി

കാസര്‍കോട്: [www.malabarflash.com] രാജ്യാന്തര വിനോദസഞ്ചാര ഭൂപടത്തില്‍ ഇടം നേടിയ ബേക്കല്‍ കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട്, ഡയനമിക് ഇല്യൂഷന്‍ ഉള്‍പ്പെടെ വന്‍ വികസന പദ്ധതികള്‍ക്ക് അംഗീകാരം. സംസ്ഥാന ടൂറിസം വകുപ്പ് ഇതിനായി നാലു കോടി രൂപ അനുവദിച്ചുള്ള ഉത്തരവ് പുറത്തിറക്കി. 

സംസ്ഥാനത്തെ വലിയ സംരക്ഷിത കോട്ടയായ ബേക്കലിന്റെ സൗന്ദര്യത്തിനു കോട്ടം തട്ടാത്ത രീതിയിലുള്ള പ്രകാശവും ശബ്ദവും അടങ്ങിയ സംവിധാനമാണ് നിലവില്‍ വരിക. 
മാറ്റങ്ങള്‍ പ്രവേശനം - രാത്രി 8.30 വരെ (നിലവില്‍ വൈകിട്ട് ആറു വരെ) ബേക്കല്‍ കോട്ടയുടെ ചരിത്രം സംബന്ധിച്ചു 45 മിനിറ്റ് വീതമുള്ള രണ്ടു പ്രദര്‍ശനം.

മൈസൂര്‍ കോട്ടയുടേതിനു സമാനമായ വൈദ്യുത വിളക്ക് അലങ്കാരങ്ങള്‍ നാലു കോടി രൂപയുടെ പദ്ധതി ജില്ലാ ടൂറിസം പ്രമേഷന്‍ കൗണ്‍സില്‍ കഴിഞ്ഞ ഏപ്രിലില്‍ അഞ്ചു കോടി രൂപയുടെ വികസന പദ്ധതികള്‍ സംസ്ഥാന ടൂറിസം വകുപ്പിനു സമര്‍പ്പിച്ചിരുന്നു. ഇതിനു പുറമെ ഡോ. പി. പ്രഭാകരന്‍ കമ്മിഷന്റെ റിപ്പോര്‍ട്ടിലും ഈ പദ്ധതിക്കു പരാമര്‍ശമുണ്ടായിരുന്നു. തുടര്‍ന്നു നാലു കോടി രൂപയുടെ പദ്ധതിക്കാണ് സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.