Latest News

അമ്മയുമായി അവിഹിതബന്ധം; യുവാവിനെ കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍

സൂറത്: [www.malabarflash.com] അമ്മയുമായി അവിഹിതബന്ധത്തിനെത്തിയിരുന്ന കാമുകനെ കൊലപ്പെടുത്തിയകേസില്‍ പതിനഞ്ചുകാരനായ മകന്‍ ഉള്‍പ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്തു.

നേരത്തെ ഭര്‍ത്താവ് മരിച്ചിരുന്ന കുട്ടിയുടെ അമ്മ അടുത്തിടെയായി പൂനെ സ്വദേശിയായ ദിനേഷ് എന്ന ചെറുപ്പക്കാരനുമായി അടുപ്പത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധം കുട്ടിക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല. പലതവണ കുട്ടി അമ്മയോട് ബന്ധം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കാത്തതിനെ തുടര്‍ന്നാണ് കൊലപാതകം.

സുഹൃത്തിന്റെ സഹായത്തോടെ ദിനേഷിനെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ഗുരുതര പരുക്കുകളോടെ കണ്ടെത്തിയ ദിനേഷിനെ ഉടന്‍ തന്നെ സൂറത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.