Latest News

എരഞ്ഞോളി മൂസക്കു നേരെ മണല്‍ മാഫിയ ആക്രമണം

തലശേരി: [www.malabarflash.com] മാപ്പിളപാട്ട് ഗായകന്‍ എരഞ്ഞോളി മൂസക്കു നേരെ മണല്‍ മാഫിയയുടെ ആക്രമണം. വൈകിട്ട് 5.30ന് തലശേരി ചാല കടപ്പുറത്ത് വീടിന് സമീപത്തുവെച്ചാണ് ആക്രമണം ഉണ്ടായത്.
  
മൂസയുടെ വീടിന് സമീപത്തെ കടല്‍കരയില്‍ നിന്ന് അനധികൃതമായി മണല്‍ ആപ്പെ ഓട്ടോയില്‍ കടത്തി കൊണ്ടു പോകാനുള്ള മണല്‍ മാഫിയയുടെ നീക്കം മൂസ തടഞ്ഞു. ഇതേതുടര്‍ന്ന് മരക്ഷണം ഉപയോഗിച്ച് മൂസയുടെ തലക്കടിക്കുകയായിരുന്നു.

കണ്ണന്‍ അക്ബര്‍, മടക്കി നസീര്‍, മുത്തു, ചിറക്കരയിലെ ഡ്രൈവര്‍ എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

നേരത്തെ, സമാനരീതിയില്‍ മണല്‍ കടത്തി കൊണ്ടു പോകാന്‍ ശ്രമിച്ച ഇവര്‍ക്ക് മൂസ മുന്നറിയിപ്പ് നല്‍കിയിരുന്നു. പരിക്കേറ്റ മൂസയെ തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.