കണ്ണൂര്‍: [www.malabarflash.com] പാനുര്‍ കരിയാട് എസ്ഡിപിഐ ഓഫീസ് കത്തിച്ച സംഭവത്തില്‍ ആറ് യൂത്ത് ലീഗ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് സജീര്‍ (21), മുഹമ്മദ് സഫ്‌വാന്‍ (22), മുഹമ്മദ് ഹിഷാം (21), മുഹമ്മദ് സാലിഹ് (21), നബീന്‍ (20), ഇംത്തിയാസ് (19) എന്നിവരെയാണ് ചൊക്ലി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ തലശ്ശേരി കോടതിയില്‍14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
പെരിങ്ങത്തൂര്‍ തോക്കോട്ട് വയലിലെ ലീഗ് പ്രവര്‍ത്തകനായ കരീമിന്റെ ബൈക്ക് കത്തിച്ച സംഭവത്തിലും മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം കെ.കെ. മുഹമ്മദിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിനു നേരേ ആക്രമണം നടത്തിയതിനും പുല്ലൂക്കര കുനിയില്‍ പീടിക ലീഗ് ഓഫീസ് ആക്രമിച്ച സംഭവത്തിലും എസ്ഡിപിഐ പ്രവര്‍ത്തകരുടെ പേരില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.


No comments:
Post a Comment