Latest News

അശാസ്ത്രീയമായ വാര്‍ഡ് വിഭജനം; യു.ഡി.എഫ് ഉദുമ പഞ്ചായത്ത് ഓഫീസ് ധര്‍ണ്ണ നടത്തി

ഉദുമ: [www.malabarflash.com] ഉദുമ പഞ്ചായത്തില്‍ അശാസ്ത്രീയമായി വാര്‍ഡ് വിഭജിക്കന്‍ സി.പി.എം. നേതാക്കള്‍ക്ക് കൂട്ടു നിന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നടപടിയില്‍ പ്രതിഷേധിച്ചും സി.പി.എമ്മിന്റെ വര്‍ഗ്ഗീയ കുപ്രചരണങ്ങള്‍ക്കും അക്രമരാഷ്ട്രീയത്തിനും ഉദുമ പഞ്ചായത്തിന്റെ വികസന മുരടിപ്പിനുമെതിരെ യു.ഡി.എഫ്. ഉദുമ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് ധര്‍ണ്ണ സംഘടിപ്പിച്ചു.

ഔദ്യോഗിക പദവി രാഷ്ട്രീയലക്ഷ്യത്തിനായി ദുരുപയോഗം ചെയ്ത പഞ്ചായത്ത് സെക്രട്ടറിക്കെതിരെ വന്‍താക്കീതായി ധര്‍ണ്ണ മാറി. പഞ്ചായത്ത് വിഭജനത്തിന്റെ പേരില്‍ യുവമനസ്സുകളില്‍ വര്‍ഗ്ഗീയ വിദ്വേഷം കുത്തി വെക്കുന്ന സി.പി.എമ്മിനെതിരെ ധര്‍ണ്ണയില്‍ പ്രതിഷേധമിരമ്പി.
ഉദുമ ടൗണില്‍ നിന്ന് പ്രകടമാരംഭിച്ച് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സമാപിച്ചു. ധര്‍ണ്ണ ഡി.സി.സി.വൈസ് പ്രസിഡണ്ട് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. പഞ്ചായത്ത് ചെയര്‍മാന്‍ കെ.എ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പ്രഭാകരന്‍ തെക്കേക്കര സ്വാഗതം പറഞ്ഞു. 

മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.ഇ.എ. ബക്കര്‍, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട്ബഷീര്‍ വെള്ളിക്കോത്ത്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പാദൂര്‍ കുഞ്ഞാമു ഹാജി, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് കരിച്ചേരി നാരായണന്‍, പ്രവാസി ലീഗ് സംസ്ഥാന ട്രഷറര്‍ കാപ്പില്‍ മുഹമ്മദ് പാഷ, യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ കാപ്പില്‍ കെ.ബി.എം. ശെരീഫ്, ഉദുമ മണ്ഡലം പ്രസിഡണ്ട് ടി.ഡി കബീര്‍, സി.എം.പി. നേതാവ് വി. കമ്മാരന്‍, ഗീത കൃഷ്ണന്‍ പ്രസംഗിച്ചു.
പ്രകടനത്തിന് കെ.എ. മുഹമ്മദലി, വാസു മാങ്ങാട്, ഹമീദ് മാങ്ങാട്, സത്താര്‍ മുക്കുന്നോത്ത്, എം, എച്ച് മുഹമ്മദ്കുഞ്ഞി, പാറയില്‍ അബൂബക്കര്‍, ചന്ദ്രന്‍ നാലാംവാതുക്കല്‍, ഖാദര്‍ കാത്തിം, ശ്രീധരന്‍ പള്ളം. സി.ആര്‍. ചന്ദ്രന്‍, ഗിരീഷന്‍ നമ്പ്യാര്‍, ഹിദായത്തുള്ള പാക്യാര നേതൃത്വം നല്‍കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.