Latest News

കടലെടുത്തിട്ടും നശിച്ചുപോകാതെ കടല്‍പ്പാറക്ക് മുകളിലൊരു പള്ളി

കണ്ണൂര്‍: [www.malabarflash.com] കടലെടുത്തിട്ടും നശിച്ചുപോകാതെ കടല്‍പ്പാറക്ക് മുകളിലൊരു പള്ളി. കണ്ണൂര്‍ ഏഴരക്കടപ്പുറം പാറാപ്പള്ളിയാണ് നൂററാണ്ടുകള്‍ക്ക് ശേഷവും വിശ്വാസികളുടെ ആശ്രയകേന്ദ്രമായി നിലകൊള്ളുന്നത്.

കടലെടുക്കാത്ത വിശ്വാസത്തിന്റെ പ്രതീകമാണ് പാറാപ്പള്ളി. പള്ളിയുടെ ചരിത്രത്തില്‍ രണ്ടുതവണ കടലാക്രമണമുണ്ടായിട്ടുണ്ടെങ്കിലും പള്ളിമാത്രം നശിപ്പിക്കപ്പെട്ടില്ല. എഡി 1700 നു മുമ്പാണ് പള്ളിയുടെ നിര്‍മാണം എന്ന് മാത്രമാണ് പള്ളിയുമായി ബന്ധപ്പെട്ട് അറിയാവുന്ന ഏകകാലപ്പഴക്കം. 

കടലിനോട് ചേര്‍ന്ന പ്രദേശത്ത് ആദ്യമൊരു ദര്‍ഗയുണ്ടായിരുന്നതായും പിന്നീടത് പള്ളിയായി മാറിയെന്നുമാണ് നാട്ടുകാരുടെ അറിവ്. എങ്കിലും നൂറ്റാണ്ടുകള്‍ പിന്നിടുമ്പോഴും വിവിധപ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ ഏഴരക്കടപ്പുറത്തെ ഈ പള്ളിയിലേക്കെത്തുന്നുണ്ട്.

പള്ളിയോളം തന്നെ കാലപ്പഴക്കം തോന്നിപ്പിക്കുന്ന കടലിനോട് ചേര്‍ന്ന് കിടക്കുന്ന പള്ളിക്കുളത്തില്‍ ശുദ്ധജലമാണുള്ളത്. മല്‍സ്യത്തൊഴിലാളികള്‍ അവരുടെ വരുമാനത്തിന്റെ ഒരു ഭാഗം കൂട്ടിവെച്ച് ഓരോവര്‍ഷവും ഉറൂസ് സംഘടിപ്പിക്കാറുണ്ട് ഇവിടെ. 

ഗള്‍ഫ് യാത്രാസഫലമാകാന്‍ കടല്‍പ്പാറയിലെ ഈ പള്ളിയില്‍ വന്ന് പ്രാര്‍ഥിച്ചാല്‍ മതിയെന്നും വിശ്വാസമുണ്ട. ഏഴരക്കടപ്പുറം ജമാഅത്ത് കമ്മിറ്റിക്കു കീഴിലാണ് ഇപ്പോള്‍ പള്ളിയുടെ പ്രവര്‍ത്തനം.

Keywords: Kannur News, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.