രാമങ്കരി: [www.malabarflash.com] തിങ്കളാഴ്ച വിദേശത്തേക്കു മടങ്ങാനിരുന്ന പ്രവാസി മലയാളിയും കുടുംബവും സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ടു തോട്ടിലേക്കു മറിഞ്ഞ് ഭാര്യയും മൂത്തമകനും മരിച്ചു.
Keywords: kerala News, Malabarflash, Malabarnews, Malayalam News
നെടുമുടി പഞ്ചായത്ത് തെക്കേമുറി കാട്ടേഴത്ത് ഈപ്പച്ചന്റെ ഭാര്യ ഷേര്‍ളി(37), മൂത്തമകന്‍ ക്രിസ്റ്റോ(11) എന്നിവരാണു മരിച്ചത്. ഈപ്പച്ചനും(40) ഇളയമകന്‍ ക്രിസും (7) രക്ഷപ്പെട്ടു. ചമ്പക്കുളം പൂപ്പള്ളി റോഡില്‍ ശനിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം.
പരുത്തിക്കളം പാലത്തില്‍നിന്നു വലത്തേക്കു തിരിഞ്ഞു താഴേക്കിറങ്ങുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ടു തോട്ടിലേയ്ക്കു മറിയുകയായിരുന്നു. ഷേര്‍ളിയാണു കാര്‍ ഓടിച്ചിരുന്നത്. ഇവര്‍ ആലപ്പുഴയിലേക്കു പോയി തിരികെ വീട്ടിലേക്കു വരികയായിരുന്നു.
അവധിക്കു നാട്ടിലെത്തിയ ഈപ്പച്ചന്‍ തിങ്കളാഴ്ച വിദേശത്തേക്കു മടങ്ങാനിരിക്കെയാണ് അപകടം. മരിച്ച ക്രിസ്റ്റോ ചമ്പക്കുളം ഡികെഎം സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിയാണ്. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.
അവധിക്കു നാട്ടിലെത്തിയ ഈപ്പച്ചന്‍ തിങ്കളാഴ്ച വിദേശത്തേക്കു മടങ്ങാനിരിക്കെയാണ് അപകടം. മരിച്ച ക്രിസ്റ്റോ ചമ്പക്കുളം ഡികെഎം സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിയാണ്. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.
Keywords: kerala News, Malabarflash, Malabarnews, Malayalam News

No comments:
Post a Comment