മട്ടന്നൂര്‍: [www.malabarflash.com] ഉംറ വിസയുടെ മറവില്‍ 29 ലക്ഷം രൂപ തട്ടിയ കേസില്‍ മുംബൈയില്‍ പിടിയിലായ പ്രതിയെ ചൊവ്വാഴ്ച മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കും. എടയന്നൂര്‍ ജീലാനി മഹലില്‍ പി.പി. സിറാജ് എന്ന അഹമ്മദ് പി. സിറാജാ(33)ണ് മുംബൈയില്‍ പിടിയിലായത്. സിറാജിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ മട്ടന്നൂര്‍ സ്റ്റേഷനിലെ എസ്.ഐ. കെ.സതീശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മുംബൈയിലെത്തി.
വടകര കുഞ്ഞിപ്പള്ളിയില്‍ അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ ഫ്രാഞ്ചൈസി നടത്തുന്ന ന്യൂ മാഹിയിലെ ഹാരിഫ് മൊയ്തുവിനെ വഞ്ചിച്ച കേസിലാണ് സിറാജ് അറസ്റ്റിലായത്. ഗള്‍ഫില്‍ നിന്ന് വരികയായിരുന്ന ഇയാള്‍ മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോഴാണ് പിടിയിലായത്. സിറാജിനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
പ്രഭാഷകനും എസ്.കെ.എസ്.എസ്.എഫ്. നേതാവുമായ സിറാജ് ലേഖനങ്ങളും എഴുതാറുണ്ട്.
2013 മെയ് മാസം 69 തീര്‍ഥാടകര്‍ക്ക് ഉംറയ്ക്ക് പോകാനുള്ള യാത്രാസൗകര്യങ്ങള്‍ സിറാജിന്റെ ആവശ്യപ്രകാരം ഒരുക്കിയ ഹാരിഫ് മൊയ്തുവിന് നല്‍കാനുള്ള 29,30,000 രൂപ നല്‍കാതെ വിദേശത്തേക്ക് കടന്നെന്നാണ് കേസ്.
2013 മെയ് മാസം 69 തീര്‍ഥാടകര്‍ക്ക് ഉംറയ്ക്ക് പോകാനുള്ള യാത്രാസൗകര്യങ്ങള്‍ സിറാജിന്റെ ആവശ്യപ്രകാരം ഒരുക്കിയ ഹാരിഫ് മൊയ്തുവിന് നല്‍കാനുള്ള 29,30,000 രൂപ നല്‍കാതെ വിദേശത്തേക്ക് കടന്നെന്നാണ് കേസ്.
പരാതിയെത്തുടര്‍ന്ന് വിശ്വാസവഞ്ചനയ്ക്ക് കേസെടുക്കുകയായിരുന്നു. പ്രതിയെ പിടികൂടാനാകാത്തതിനാല്‍ പോലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിപ്പിച്ചു. ശനിയാഴ്ച മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ സിറാജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.


No comments:
Post a Comment