പയ്യന്നൂര്‍: [www.malabarflash.com] പ്രൊജക്ട് വര്‍ക്കിനായി സിക്കിമില്‍ പോയ പയ്യന്നൂര്‍ സ്വദേശിയായ ആനിമേഷന്‍ വിദ്യാര്‍ത്ഥി അരുവിയില്‍ വീണ് മരിച്ചു. പയ്യന്നൂരിനടുത്ത മാത്തില്‍ ആലപ്പടമ്പിലെ സി വി ഹൗസില്‍ അര്‍ജുന്‍ കെ ദാസാ(21)ണ് ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മരിച്ചത്.
Keywords: Kannur News, Malabarflash, Malabarnews, Malayalam News
അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനില്‍ അവസാന വര്‍ഷ ആനിമേഷന്‍ വിദ്യാര്‍ത്ഥിയാണ് അര്‍ജുന്‍. പ്രൊജക്ട് വര്‍ക്കിന്റെ ഭാഗമായി സിക്കിമിലെ എക്കോ സ്ട്രീം എന്ന കമ്പനിയില്‍ ആറ് മാസമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
ശനിയാഴ്ച സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിച്ച് കൈകഴുകുമ്പോഴാണ് അപകടം ഉണ്ടായത്. ഗാംഗ്‌ടോക്കിലെ സീസ്താ നദിയുടെ കൈവരിയായ റേഖോല അരുവിയിലാണ് കാല്‍ വഴുതി വീണത്. കുത്തൊഴുക്കില്‍പ്പെട്ട അര്‍ജുനിനെ സുഹൃത്തുക്കള്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
എസ് ടി എന്‍ ആശുപത്രിയില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം ചൊവ്വാഴ്ച രാവിലെ 10മണിയോടെ നാട്ടിലെത്തിച്ച് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
കാസര്‍കോട് സ്‌പെഷല്‍ ബ്രാഞ്ച് എസ് ഐ മോഹന്‍ദാസിന്റെ മകനാണ് അര്‍ജുന്‍. മാതാവ്: കാരുണ്യ മോഹന്‍ദാസ് (ഹെല്‍ത്ത് സര്‍വീസ് കാഞ്ഞങ്ങാട്). സഹോദരി: ആതിര(വിദ്യാര്‍ത്ഥിനി നെസ്റ്റ ചെന്നൈ).
Keywords: Kannur News, Malabarflash, Malabarnews, Malayalam News


No comments:
Post a Comment