Latest News

ഫാക്ടറിയുടമയെ കൊള്ളയടിച്ചെന്ന പരാതി വ്യാജം

കാസര്‍കോട്: [www.malabarflash.com] ഫാക്ടറി ഉടമയെ കാര്‍ തടഞ്ഞ് നിര്‍ത്തി കണ്ണില്‍ മുളക് പൊടി വിതറി 14 പവന്‍ സ്വര്‍ണാഭരണങ്ങളും 1,20,000 രൂപയും കവര്‍ന്നുവെന്ന പരാതി വ്യാജമാണെന്ന് ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ നടന്ന പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. 

പരാതിക്കാരനായ ചെര്‍ളടുക്കയിലെ ഇന്റര്‍ലോക്ക് ഫാക്ടറി ഉടമ, ചെങ്കള പൊടിപ്പള്ളത്തെ അബ്ദുല്‍ അസീസി(40)നെതിരെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് ടൗണ്‍ സി.ഐ. പറഞ്ഞു. ജൂണ്‍ 1ന് രാത്രി 8.45ന് എതിര്‍തോട് വെച്ച് ബൈക്കിലെത്തിയ രണ്ടുപേര്‍ കാര്‍ തടഞ്ഞുനിര്‍ത്തി കണ്ണില്‍ മുളക് പൊടി വിതറി കൊള്ളയടിച്ചുവെന്നായിരുന്നു പരാതി. കാറിന്റെ ഡാഷ് ബോര്‍ഡില്‍ സൂക്ഷിച്ച പണവും സ്വര്‍ണവും നഷ്ടപ്പെട്ടുവെന്നാണ് അസീസ് പൊലീസില്‍ പറഞ്ഞത്. 

മറ്റൊരു വാഹനം കടന്നുവരുന്നതിനിടയില്‍ ബൈക്കുമായി രണ്ടുപേര്‍ കടന്നുകളഞ്ഞതായും പറഞ്ഞിരുന്നു. പൊലീസ് സംഭവത്തെക്കുറിച്ച് ഊര്‍ജ്ജിതമായി അന്വേഷണം നടത്തി. മൊഴിയിലെ പൊരുത്തക്കേടുകളെ കുറിച്ച് സംശയം തോന്നി ജില്ലാ പൊലീസ് ചീഫ് നേരിട്ട് അന്വേഷിച്ചു. അതോടെയാണ് കള്ളം പുറത്തായത്. നഷ്ടപ്പെട്ടുവെന്ന് പറയുന്ന 

സ്വര്‍ണാഭരണങ്ങള്‍ മണപ്പുറം ഫിനാന്‍സില്‍ പണയപ്പെടുത്തിയതായി വ്യക്തമായി. മൊത്തം 12 ലക്ഷം രൂപയോളം സാമ്പത്തിക ബാധ്യതയുണ്ടെന്നും അതിനാലാണ് കള്ളം പറയേണ്ടി വന്നതെന്നും അസീസ് മൊഴി നല്‍കിയെന്നാണ് അറിയുന്നത്. മുളക് പൊടി ചെര്‍ളടുക്കയില്‍ നിന്ന് കൊണ്ടുവന്നതാണെന്നും ബാക്കിയെല്ലാം നാടകമാണെന്നുമാണ് പൊലീസ് പറയുന്നത്.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.