Latest News

പരീക്ഷയെഴുതാന്‍ ആള്‍മാറാട്ടം; യുവാക്കള്‍ കസ്റ്റഡിയില്‍

കണ്ണൂര്‍: [www.malabarflash.com] ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയ യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. തയ്യില്‍ കുറുവയിലെ നവാസ് മഹലില്‍ നവാസിന്റെ മകന്‍ കെ ഫവാസ്(19) ഷഹജ് എന്നിവര്‍ക്കെതിരെയാണ് പള്ളിക്കുന്ന് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗീത പാലക്കലിന്റെ പരാതി പ്രകാരം ടൗണ്‍ പോലീസ് കേസെടുത്തത്.

ഹയര്‍സെക്കന്ററി സേ ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് ഷഹജിന് പകരം ഹാള്‍ ടിക്കറ്റില്‍ ഫോട്ടോ മാറ്റി ഒട്ടിച്ച് ഫവാസ് പരീക്ഷയെഴുതിയെന്നാണ് പരാതി. ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതുന്നുണ്ടെന്ന് പ്രിന്‍സിപ്പലിന് അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കര്‍ശന പരിശോധന നടത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.