Latest News

പര്‍ദ്ദയിട്ടെത്തിയ മോഷ്ടാവ് മയക്കുമരുന്ന് കുത്തിവെച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

കണ്ണൂര്‍: [www.malabarflash.com] പര്‍ദ്ദയിട്ടെത്തിയ മോഷ്ടാവ് യാത്രക്കാരിയുടെ കൈയ്യില്‍ മയക്കുമരുന്ന് കുത്തിവെച്ച് സ്വര്‍ണാഭരങ്ങള്‍ കവര്‍ന്നു. കേളകം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയുടെ വളയും രണ്ട് മോതിരവുമാണ് കവര്‍ന്നത്.

കഴിഞ്ഞദിവസം മാലൂര്‍ ഉരുവച്ചാല്‍ ശിവപുരം റോഡില്‍ ബസ് കാത്തുനില്‍ക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന പര്‍ദ്ദയിട്ട മോഷ്ടാവാണ് സ്വര്‍ണവുമായി കടന്നുകളഞ്ഞത്.

അധ്യാപിക ബസ് കാത്തു നില്‍ക്കുമ്പോള്‍ വലതുകൈക്ക് പെട്ടെന്ന് സൂചി തറയ്ക്കുകയായിരുന്നു. കഠിനമായ വേദനകൊണ്ട് അധ്യാപിക കൈ തടവിയപ്പോള്‍ അടുത്തുനിന്ന പര്‍ദധരിച്ചയാള്‍ തേനീച്ച കുത്തിയതാണെന്നും അവിടെ ആണി തറച്ചത് എടുത്തുകളയണമെന്ന് പറഞ്ഞതായും ഓര്‍മയുണ്ടെന്ന് അധ്യാപിക പറഞ്ഞു. പര്‍ദ ധരിച്ചവര്‍ അധ്യാപികയുടെ കൈയില്‍ പിടിച്ചിരുന്നു.

ബസ് വന്നപ്പോള്‍ അസഹ്യമായ വേദന സഹിച്ച് ബസ്സില്‍ കയറുകയും ചെയ്തു. മയക്കംവിട്ട് ബസ്സില്‍നിന്ന് ഉണര്‍ന്നപ്പോഴാണ് കൈയിലുള്ള സ്വര്‍ണവളയും മോതിരവും നഷ്ടമായത് മനസ്സിലായത്. മറ്റൊരുവള ഊരിയെടുക്കാന്‍ കഴിയാതെ ഒടിഞ്ഞ നിലയിലായിരുന്നു. പര്‍ദ അണിഞ്ഞത് സ്ത്രീയോ പുരുഷനോ എന്നറിയാന്‍ കഴിഞ്ഞില്ല. ബസ്സ്‌റ്റോപ്പിലുള്ള മറ്റുള്ളവരൊന്നും സിറിഞ്ച് പ്രയോഗം അറിഞ്ഞില്ല. വേദന മാറാത്തിതനെത്തുടര്‍ന്ന് വിഷചികിത്സാലയത്തില്‍ ചെന്ന് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കുത്തിവെച്ചതാണെന്ന് മനസ്സിലായത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.