Latest News

ഉദുമ പഞ്ചായത്ത് വിഭജനം: എല്‍ഡിഎഫ് ജാഥ തുടങ്ങി

ഉദുമ: [www.malabarflash.com] ഉദുമ പഞ്ചായത്തിനെ ജനാധിപത്യവിരുദ്ധമായി വിഭജിക്കുന്നതിനെതിരെ എല്‍ഡിഎഫ് നേതൃത്വത്തിലുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കാല്‍നട ജാഥ തുടങ്ങി.

മേല്‍ബാര മുതിരവളപ്പില്‍ സിപിഐ എം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എസ് വി ഹമീദ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ വി കുഞ്ഞിരാമന്‍, ഏരിയാസെക്രട്ടറി ടി നാരായണന്‍, ജാഥാലീഡര്‍ കെ സന്തോഷ്‌കുമാര്‍, മാനേജര്‍ വി മോഹനന്‍, എം കെ വിജയന്‍, കെ വി ബാലകൃഷ്ണന്‍, മധു മുതിയക്കാല്‍ എന്നിവര്‍ സംസാരിച്ചു. പി ഗോപാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
ബുധനാഴ്ച രാവിലെ അമരാവതിയില്‍ നിന്നാരംഭിച്ച് അംബികാനഗറില്‍ സമാപിക്കും. വ്യാഴാഴ്ച പള്ളം തെക്കേക്കരയില്‍ ജാഥ സമാപിക്കും.
ഉദുമ പഞ്ചായത്തിലെ ബാര, എരോല്‍, നാലാംവാതുക്കല്‍, ആറാട്ടുകടവ്, മുതിയക്കാല്‍, അങ്കക്കളരി വാര്‍ഡുകളില്‍ ചില പ്രദേശം പൂര്‍ണമായും ചിലത് ഭാഗികമായും മുറിച്ചുമാറ്റി പനയാല്‍ പഞ്ചായത്ത് രൂപീകരിക്കാനാണ് നിര്‍ദേശം. പള്ളിക്കര പഞ്ചായത്തില്‍ ലീഗിന് സ്വാധീനമില്ലാത്ത പ്രദേശങ്ങളും പനയാലില്‍ ഉള്‍പ്പെടുത്തുന്നു. തങ്ങള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി ഉദുമ, പള്ളിക്കര പഞ്ചായത്തുകളില്‍ അധികാരം പിടിക്കാനാണ് മുസ്ലിംലീഗ് നീക്കമെന്നാണ് എല്‍.ഡി.എഫ് ആരോപിക്കുന്നത്.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.