Latest News

പുതിയ സലാല വിമാനത്താവളം ഈ മാസം 15ന് പ്രവര്‍ത്തനമാരംഭിക്കും

മസ്കത്ത്: [www.malabarflash.com] പുതിയ സലാല വിമാനത്താവളം ഈ മാസം 15 മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഗതാഗത-വാര്‍ത്താ വിനിമയമന്ത്രി ഡോ. അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ ഫുതൈസി.

പഴയ വിമാനത്താവളത്തിലെ വ്യോമഗതാഗത സംവിധാനം അന്നുമുതല്‍ പുതിയ വിമാനത്താവളത്തിലേക്ക് മാറ്റുമെന്നും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയ മന്ത്രി അറിയിച്ചു.

പബ്ളിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ സി.ഇ.ഒ ഡോ. മുഹമ്മദ് ബിന്‍ നാസര്‍ അല്‍ സഅബിയും ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും സാങ്കേതിക കമ്മിറ്റി അംഗങ്ങളും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. അവസാനഘട്ട മിനുക്കുപണികള്‍ നിരീക്ഷിച്ചശേഷമാണ് മന്ത്രി ഉദ്ഘാടനം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ഒമാനിലെ രണ്ടാമത്തെ വലിയ വിമാനത്താവളമാണ് സലാലയിലേത്. 65,000 സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള പാസഞ്ചര്‍ ടെര്‍മിനലാണ് പുതിയ വിമാനത്താവളത്തിലുള്ളത്. ഉദ്ഘാടനം ചെയ്യുന്ന ആദ്യഘട്ടത്തില്‍ രണ്ട് ദശലക്ഷം യാത്രക്കാരെ വിമാനത്താവളത്തിന് കൈകാര്യം ചെയ്യാന്‍ കഴിയും. യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് ശേഷി ആറ് ദശലക്ഷമായി ഉയര്‍ത്താനാണ് പദ്ധതി.

നാലു കി.മീറ്റര്‍ വീതിയും 75 മീറ്റര്‍ വീതിയുമുള്ള പുതിയ റണ്‍വേയില്‍ ഏറ്റവും വലിയ വിമാനമായ എയര്‍ബസ് എ380ക്ക് വരെ ഇറങ്ങാന്‍ കഴിയും. 57 അടി ഉയരമുള്ളതാണ് കണ്‍ട്രോള്‍ ട്രവര്‍. നൂതനമായ വ്യോമയാന സംവിധാനങ്ങളും ഓട്ടോലാന്‍ഡിങ് അടക്കം സജ്ജീകരണങ്ങളും പുതിയ വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുണ്ട്. നിലവിലുള്ള വിമാനത്താവളത്തിന്‍െറ എതിര്‍വശത്തായാണ് പുതിയത് നിര്‍മിച്ചിരിക്കുന്നത്.

സലാല നഗരത്തില്‍നിന്ന് നിലവിലെ എയര്‍പോര്‍ട്ടിലേക്ക് പ്രവേശിക്കാന്‍ കഴിയും. സലാല നഗരത്തില്‍നിന്ന് ഇത്തീന്‍ റോഡ് വഴി പോയാല്‍ മാത്രമേ പുതിയ വിമാനത്താവളത്തിന്‍െറ പ്രവേശനകവാടത്തില്‍ എത്താന്‍ കഴിയൂ. പ്രധാന റോഡില്‍നിന്ന് വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള ഫൈ്ളഓവറിന്‍െറ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. ചരക്കുനീക്കം സുഗമമാക്കുന്നതിനുള്ള കാര്‍ഗോ കോംപ്ളക്സിന്‍െറ നിര്‍മാണം പുരോഗമിക്കുകയാണ്.

Keywords: Gulf News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.