Latest News

മലയാളി വിദ്യാര്‍ഥിക്ക് സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്‍െറ പുരസ്കാരം

സൗദി: [www.malabarflash.com] മികവിനുള്ള അംഗീകാരമായി മലയാളി വിദ്യാര്‍ഥിക്ക് സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്‍െറ പുരസ്കാരം. ബുറൈദയിലെ കിങ് ഫഹദ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ളസ് ടു വിദ്യാര്‍ഥിയായ കൊല്ലം കുണ്ടറ, പെരുമ്പുഴ സ്വദേശി ഫവാസ് അബ്ദുറഹീമിനാണ് അംഗീകാരം. 

കോളജ് വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗം, പത്താം ക്ളാസില്‍ മുഴുവന്‍ മാര്‍ക്കും വാങ്ങിയുള്ള പ്രകടനം, ഹദീസ് മത്സര പരീക്ഷയില്‍ ഒന്നാം സ്ഥാനം എന്നീ നേട്ടങ്ങള്‍ക്കാണ് കോളേജിന്റെയും സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്‍േറയും ബഹുമതി തേടിയത്തെിയത്. 

കഴിഞ്ഞ മാസം നടന്ന കോളജ് വാര്‍ഷിക പരിപാടിയില്‍ ഫവാസ് നടത്തിയ അറബി പ്രസംഗമാണ് ശ്രദ്ധ പിടിച്ച് പറ്റിയത്. അറബി ഓണ്‍ലൈന്‍ പത്രമായ ‘നാജിഹ്’ ഫവാസിനെ കുറിച്ച് പ്രത്യേക ഫീച്ചര്‍ നല്‍കിയിരുന്നു. 

പതിനൊന്നാം വയസ്സില്‍ ഖുര്‍ആന്‍ മുഴുവനും മാന:പാഠമാക്കി. എട്ടാം ക്ളാസില്‍ പഠിക്കുന്ന സമയത്ത് നടന്ന ഹദീസ് മത്സരത്തില്‍ ജിസാനില്‍ നിന്ന് ഒന്നാം സ്ഥാനം നേടി. റിജാല്‍ അല്‍മയില്‍ നടത്തിയ 500 ഹദീസിന്‍െറ മത്സരത്തിലും സ്വദേശി വിദ്യാര്‍ത്ഥികളെ പിന്നിലാക്കി ഒന്നാം സ്ഥാനം നേടി. വിവിധ ഹദീസ് മത്സരങ്ങളില്‍ വേറെയും സമ്മാനം നേടിയിട്ടുണ്ട്. ദര്‍ബ്, ശിഖേക്കില്‍ ജല ശുദ്ധീകരണ പ്ളാന്‍റില്‍ ജോലി ചെയ്യുന്ന അബ്ദുറഹീം ഹുലൈമ ദമ്പതികളുടെ നാലാമത്തെ മകനാണ് ഫവാസ്.

നാട്ടിലാണ് ജനിച്ചതെങ്കിലും ഒരു വയസ്സുള്ളപ്പോള്‍ സൗദിയിലത്തെിയ ഫവാസ് ആദ്യം ഇംഗ്ളീഷ് സ്കൂളിലാണ് ചേര്‍ന്നത്. എന്നാല്‍ മൂന്ന് വര്‍ഷത്തിന് ശേഷം സൗദി സ്കൂളില്‍ ചേരുകയായിരുന്നു.

അറബി, മലയാളം, ഇംഗ്ളീഷ്, ഹിന്ദി, ഉറുദു എന്നീ ഭാഷകള്‍ അനായാസേന കൈകാര്യം ചെയ്യാന്‍ ഈ മിടുക്കന് കഴിയും. ഫവാസിന്‍െറ സഹോദരി സുമയ്യയും സൗദി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ ജീസാന്‍ യൂണിവേഴ്സിറ്റിയില്‍ കെമിസ്ട്രി പ്രധാന വിഷയമായെടുത്ത് പഠിക്കുന്നു. പിതാവ് അബ്ദുറഹീം മുപ്പത് വര്‍ഷത്തിലധികമായി സൗദിയിലുണ്ട്.
Advertisement
Key words: Saudi Arabia, Buraidha King Fahad Higher secondary School, kollam, Nahij, Jizan, Rijal alma, dharb shikhekk, jeezan university

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.