Latest News

വായന മനുഷ്യനെ പൂര്‍ണ്ണനാക്കുന്നു : ഖാദര്‍ മാങ്ങാട്

ഉദുമ: [www.malabarflash.com] വായനയാണ് മനുഷ്യനെ പൂര്‍ണ്ണനാക്കുന്നതെന്നും വായന നശിക്കാതെ നോക്കാന്‍ ഓരോരുത്തരും ശ്രമിക്കണമെന്നും കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് പറഞ്ഞു. വായന വാരാചരണ ജില്ലാതല പരിപാടിയുടെ ഭാഗമായി ഉദുമ പടിഞ്ഞാര്‍ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സംഘടിപ്പിച്ച പുസ്തക പ്രദര്‍ശനവും സെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വായനയിലൂടെ ലഭിക്കുന്ന അറിവ് വിലപ്പെട്ടതാണ്. മനുഷ്യനെ വിവേകമുള്ളവനാക്കുന്നത് വായനയാണ്. വിവേകം നഷ്ടപ്പെടുമ്പോഴാണ് വേണ്ടാത്ത പലതും നടക്കുന്നത്. അറിവിലൂടെ പരസ്പരം ബഹുമാനിക്കാനും സ്‌നേഹിക്കാനും സാധിക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു.
സ്‌കൂള്‍ ചെയര്‍മാന്‍ ടി.എ അബ്ദുല്ലക്കുഞ്ഞി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം ഹസൈനാര്‍ സ്വാഗതം പറഞ്ഞു. യേനപ്പോയ യൂണിവേഴ്‌സിറ്റി പരീക്ഷാ കണ്‍ട്രോളര്‍ പ്രൊഫ കെ.പി ജയരാജന്‍ പി.എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ കസ്തൂരി വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ അഹമ്മദ് ഷാഫി, ജില്ലാ വായനാവാരാചരണ സമിതി മെമ്പര്‍ സി.കെ ഭാസ്‌കരന്‍, ജമാഅത്ത് പ്രസിഡണ്ട് കെ.എം അഷ്‌റഫ്, ട്രഷറര്‍ കെ.എ മുഹമ്മദ് ഷാഫി സ്പീഡ് വെ, പി.ടി.എ പ്രസിഡണ്ട് യൂസുഫ് കണ്ണംകുളം, സ്‌കൂള്‍ വൈസ് ചെയര്‍മാന്‍ ഷാഫി കുദ്രോളി, പ്രിന്‍സിപ്പല്‍ അഷ്‌റഫ്, പി.എം പണിക്കര്‍ ഫൗണ്ടേഷന്‍ മെമ്പര്‍ എസ്.വി അബ്ദുല്ല, അല്‍ മദ്രസത്തുല്‍ ഇസ്ലാമിയ പി.ടി.എ പ്രസിഡണ്ട് കെ.എം സാഹിദ്, സദര്‍ മുഅല്ലിം അബൂബക്കര്‍ മൗലവി വിളയില്‍, യു.എ.ഇ സെക്രട്ടറി എസ്.വി അബ്ബാസ്, ട്രഷറര്‍ ഹുസൈനാര്‍ ഹാജി കണ്ണംകുളം, കെ.എ അബ്ദുല്ലക്കുഞ്ഞി സ്പീഡ് വെ, അബ്ബാസ് രചന, റഹ്മാന്‍ പൊയ്യയില്‍, സ്റ്റാഫ് സെക്രട്ടറി അനുപമ പ്രസംഗിച്ചു.

Keywords: Kasaragod News, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.