കാഞ്ഞങ്ങാട്: [www.malabarflash.com] ആദിവാസി കുടുംബംഗങ്ങളുടെ ഭൂമി അയല്‍ക്കാരനായ ഭൂഉടമ കയ്യേറി കൃഷിയിറക്കി. പെരിയ അരങ്ങനടുക്കത്താണ് ഉത്തേരന്ത്യന്‍ സംസ്ഥാനങ്ങളിലെതുപോലെ നിര്‍ധനരും നിരക്ഷരരുമായ പട്ടികവര്‍ഗസമുദായതില്‍പെട്ട സഹോദരിമാരുടെ കൃഷി ഭൂമി ഭിഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചും കയ്യേറി കൈവശം വെച്ചത്.
അരങ്ങനടുക്കം പട്ടികവര്‍ഗ കോളനിയിലെ പരേതനായ മാവിലന്‍ നാര്‍ക്കളന്റെ പട്ടയഭൂമിയില്‍ പെട്ട ഒരേക്കര്‍ സ്ഥലമാണ് അയല്‍ക്കാരന്‍ കയ്യേറിയത്. കയ്യേറിയ ഭൂമിക്ക് അരക്കോടി രൂപ മതിപ്പു വിലവരും. അന്യാധിനപ്പെട്ട ഭൂമി നാര്‍ക്കളെന്റെ മക്കള്‍ റവന്യുഅധികൃതരുടെ സഹായത്തോടെ അളന്നുതിട്ടപ്പെടുത്തി തിരിച്ചുപിടിക്കാന നടത്തിയ പരിശ്രമങ്ങള്‍ക്ക് തടയിടാന്‍ ഭൂഉടമ വ്യാജരേഖകള്‍ ഉണ്ടാക്കി.
ഭരണസ്വാധീനം ഉപയോഗിച്ചുണ്ടാക്കിയ വ്യാജഖേകള്‍ കാട്ടി കോടതിയില്‍ നിന്ന് സ്‌റ്റേ സമ്പാദിച്ച് ഭൂമി വിണ്ടെടുക്കാനുള്ള പട്ടികവര്‍ഗ കുടംബത്തിന്റെ നീക്കങ്ങള്‍ക്ക് ഭൂഉടമ തടയിട്ടു. പെരിയ വില്ലേജിലെ റിസമ്പര്‍ 341-1 , 321-18 പെട്ട നാലര എക്കര്‍ ദര്‍ഘാസ് ഭൂമി ആര്‍(എസഎസ്) 469-63 നമ്പര്‍ പട്ടയപ്രകരം അരങ്ങനടുക്കത്തെ മാവിലന്‍ നാര്‍ക്കളന് 1963ലാണ് പതിച്ചുകിട്ടുന്നത്.
ചെങ്കല്‍പാറകെട്ടുകളും മണ്ണുമടങ്ങിയ ഭൂമി നാര്‍ക്കളനും കുടുംബവും കഠിനധ്വാനത്തിലൂടെ പൊന്നുവിളയുന്ന മണ്ണാക്കി മാറ്റി. ഇതില്‍ മുന്നര എക്കര്‍ ആറ് മക്കള്‍ക്കുമായി ഭാഗം ചെയ്തു നല്‍കി.
1994 നവമ്പര്‍ 11ന് മുത്തമകള്‍ കൊട്ടിക്കും രണ്ടാമത്തെ മകള്‍ ചീരുവിനും 50 സെന്റ് വീതവും മൂന്നാമത്തെ മകള്‍ മാണിക്കം, ചരു എന്നിവര്‍ക്ക് 50 സെന്റ് വീതം 1999 സെപ്തംബര്‍ 27നും മൂന്നാമത്തെ മകന്‍ രാമന് 1994 ജൂലൈ 23ന് ഒരേക്കറും, അഞ്ചാമത്തെ മകള്‍ ജാനകിക്ക് 94 ജൂണില്‍ 50 സെന്റും റജീസ്റ്റര്‍ നല്‍കുന്നത്.
ഇതില്‍ നാര്‍ക്കളന്റെ പേരില്‍ അവശേഷിക്കുന്ന അര എക്കര്‍ ഭൂമിയും, നിന്നും മക്കളായ കൊട്ടി(61)യുടെയും മാണിക്കം(58 )ത്തിന്റെയും ഭൂമിയില്‍ നിന്ന് 25 സെന്റ് ഭൂമി വീതവുമാണ് അയല്‍വാസിയായഭൂഉടമ കയ്യേറിവളച്ചുകെട്ടി കൈവശം വെച്ചത് .നീതിതേടി ആദിവാസി കുടുബം കെഎസ്‌കെടിയുവിന്റെയും ആദിവാസി ക്ഷേമസമിതിയുടെയും സഹായത്തോടെ കയ്യേറ്റ ഭൂമി തിരിച്ചുപിടക്കാനാുള്ള ശ്രമങ്ങള്‍ ശക്തമാക്കി.
No comments:
Post a Comment