ഉദുമ: [www.malabarflash.com] യുവാവിനെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട കേസിലെ പ്രതിയെ സാഹസികമായി അറസ്റ്റ് ചെയ്തു. പ്രതിയുടെ അക്രമത്തില്‍ പൊലീസുകാരന്റെ മൂക്കിന്റെ എല്ല് തകര്‍ന്നു.
അജാനൂര്‍ അതിഞ്ഞാല്‍ സ്വദേശി സൈനുല്‍ ആബിദീനെ(31)യാണ് മല്‍പിടിത്തത്തിലൂടെ കീഴടക്കിയത്. വെളളിയാഴ്ച സന്ധ്യക്ക് കോട്ടിക്കുളം കുറുംബഭഗവതി ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് അറസ്റ്റ്.
പരിക്കേറ്റ പൊലീസുകാരായ സന്തോഷ്, കമലാക്ഷന്‍ എന്നിവരെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സന്തോഷിന്റെ മൂക്കിനാണ് പരിക്ക്. കമലാക്ഷനെ കഴുത്തിന് പരിക്കേറ്റു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡംഗങ്ങളാണ് സന്തോഷും കമലാക്ഷനും
നാല് മാസം മുമ്പ് മണല്‍കടത്ത് സംഘത്തില്‍പെട്ട ബെണ്ടിച്ചാലിലെ നൗഷാദ് എന്ന യുവാവിനെ ബേക്കലില്‍നിന്ന് തട്ടിക്കൊണ്ടുപോവുകയും അതിഞ്ഞാലില്‍തടഞ്ഞുവെച്ച് മോചനദ്രവ്യം ആവശ്യപ്പെട്ട് മര്‍ദിക്കുകയുംചെയ്ത കേസിലെ പ്രതിയുമാണ് സൈനുല്‍ ആബിദ്. ഈ കേസില്‍ ഹൈക്കോടതി ജ്യമ്യാപേക്ഷ തള്ളിയതിനെതുടര്‍ന്ന് മുങ്ങിനടക്കുകയായിരുന്നു യുവാവ്.
ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നാല് കേസുകളില്‍ പ്രതിയാണ് സൈനുല്‍ ആബിദ്. പോലീസിനെ അക്രമിച്ചതിനും ബേക്കല്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

No comments:
Post a Comment