Latest News

കാസര്‍കോട്ടെ ഭീമന്‍ ഞണ്ടുകള്‍ വിദേശ രാജ്യങ്ങളിലേക്ക്‌

കാസര്‍കോട്: [www.malabarflash.com] വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കാന്‍ കാസര്‍കോട്ടെ ഭീമന്‍ ഞണ്ടുകള്‍. കസബ കടപ്പുറത്തുനിന്നും പ്രതിദിനം വിദേശരാജ്യങ്ങളിലേക്ക് അയക്കുന്ന ഞണ്ടുകളാണ് കൗതുകമുണര്‍ത്തുന്നത്.

സാധാരണയില്‍ കവിഞ്ഞ വലുപ്പമാണ് ഞണ്ടുകള്‍ക്കുള്ളത്. 500 ഗ്രാമില്‍ കുറവ് തൂക്കമുള്ള ഞണ്ടുകള്‍ക്ക് കിലോവിന് 200 രൂപയാണ് വില. 500 ഗ്രാം മുതല്‍ 750 ഗ്രാം വരെ തൂക്കമുള്ളവയ്ക്ക് 
1000 മുതല്‍ 1200 രൂപ വരെയാണ് വില. 750ഗ്രാമിന് മുകളില്‍ 1500 രൂപവരെയാണ് മത്സ്യത്തൊഴിലാളികള്‍ ഈടാക്കുന്നത്. ചന്ദ്രഗിരി പുഴയുടെ അഴിമുഖത്തുനിന്നുമാണ് ഇവയെ പിടികൂടുന്നത്.
ദിവസവും രാവിലെ ഞണ്ടുകളെ ശേഖരിക്കാനായി ഏജന്റുമാര്‍ കടപ്പുറത്ത് എത്തുന്നുണ്ട്. ഭീമന്‍ ഞണ്ടുകളെ കാണാന്‍ നിരവധിയാളുകള്‍ എത്താറുള്ളത്.

കാസര്‍കോട്ടു നിന്നും ശേഖരിക്കപ്പെടുന്ന ഞണ്ടുകളെ കൊല്ലത്തേക്ക് കൊണ്ടുപോകും. അവിടെ നിന്നും മദ്രാസിലേക്കും ഇവിടെനിന്ന് വിമാന മാര്‍ഗം സിങ്കപ്പൂര്‍, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് കയറ്റി അയക്കുകയാണ് പതിവ്.

ചുരുങ്ങിയത് ഒരു ദിവസം അന്‍പത് കിലോയില്‍ കൂടതല്‍ ഞണ്ടുകളെ കയറ്റി അയക്കുന്നുണ്ട്. ഒറ്റയ്ക്കും സംഘങ്ങളുമായി തോണികളില്‍ പോയാണ് ഇത്തരത്തിലുള്ള ഞണ്ടുകളെ ശേഖരിക്കുന്നത്. ഔഷധത്തിനും നക്ഷത്ര ഹോട്ടലുകളിലെ ഇഷ്ടവിഭവുമാണ് ഞണ്ടുകള്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.