Latest News

ജ്യോതിഷ ചൂഷണത്തിനെതിരെ ദേശീയ ജനജാഗ്രതാ പരിഷത്

തിരുവനന്തപുരം:[www.malabarflsh.com] സത്യസന്ധമായി ജ്യോതിഷം നടത്തുന്നവര്‍ക്ക് ഭീഷണിയായി വ്യാജന്‍മാര്‍ വിലസുന്നു. മോഹിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ നല്കി പാവപ്പെട്ടവരില്‍ നിന്നു പോലും ലക്ഷങ്ങള്‍ തട്ടുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ദേശീയ ജനജാഗ്രതാ പരിഷത് സംസ്ഥാന കമ്മറ്റി സര്‍ക്കാരിനോട് അവശ്യപ്പെട്ടു.

സ്ത്രീ പുരഷ വശീകരണം, സഥലം വില്‍പന, പിരിഞ്ഞുപോയവരെ ഒന്നിപ്പിക്കല്‍, ധനനേട്ടം, തുടങ്ങി നിരവധി വാഗ്ദാനങ്ങള്‍ നല്കി കൃത്യമായ പേരോ, മേല്‍വിലാസമോ ഇല്ലാതെ വിവിധ സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്താണ് ഈ വ്യാജന്‍മാര്‍ തട്ടിപ്പു നടത്തുന്നത്. മോഹന വാഗ്ദാനങ്ങള്‍ നല്കി ഇരകളെ വലയില്‍ വീഴ്ത്തുന്നു. വീണ്ടും കൂടുതല്‍ തുക ആവശ്യപ്പെട്ടുകൊണ്ട് ഇരകളെ നിരന്തരം സമീപിക്കുകയാണ് ഇത്തരക്കാരുടെ പരിപാടി.

അരെങ്കിലും പ്രതികരിക്കാന്‍ തയ്യാറായാല്‍ ഭീഷണിയും അസഭ്യവര്‍ഷവും നേരിടേണ്ടി വരും. ഇതിന്റെ മറവില്‍ അസന്‍മാര്‍ഗ്ഗിക പ്രവര്‍ത്തനങ്ങളും ഗുണ്ടായിസവും വര്‍ദ്ധിച്ചു വരുന്നു. മാനഹാനി ഭയന്ന് തട്ടിപ്പിന് ഇരയാകുന്നവര്‍ പുറത്തു പറയാനും മടിക്കുന്നു. ഇതു പലപ്പോഴും ഇത്തരക്കാരുടെ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കുവാന്‍ കാരണമാകുന്നു.

ജ്യോതിഷത്തിന്റെ അന്തസ്സിനും പാരമ്പര്യത്തിനും കളങ്കം ചാര്‍ത്തുന്ന വ്യാജന്‍മാരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടു വരുക എന്ന ലക്ഷ്യത്തോടു കൂടി ദേശീയജനജാഗ്രതാ പരിഷത് ജ്യോതിഷ ചൂഷണത്തിന് ഇരയായവരുടെ യോഗം സംഘടിപ്പിക്കാന്‍ സംസ്ഥാന കമ്മറ്റി തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് അജി ബി.റാന്നി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഡോ.ബിജു വെട്ടം, എബി കണ്ണൂര്‍, റ്റി.ഉമ്മര്‍, ലിസി ജോണ്‍, സന്തോഷ് കുമാര്‍എന്നിവര്‍ പ്രസംഗിച്ചു. ഫോണ്‍ നമ്പര്‍ : 98471 34700

Keywords: Kasaragod News, Malabarflash, Malabarnews, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.