നീലേശ്വരം: [www.malabarflash.com] സ്വത്ത് കൈവശപ്പെടുത്താന്‍ പ്രായമായ അച്ഛനെ വീട്ടില്‍നിന്ന് തല്ലിയിറക്കിയതായി പരാതി. പോലീസ് കേസെടുത്തതില്‍ പ്രകോപിതനായ മകന് വീട്ടുപറമ്പിലെ കുരുമുളക് വള്ളി, തെങ്ങിന് തൈകള്‍ തുടങ്ങിയവ വെട്ടിനശിപ്പിച്ചതായും പരാതിയുണ്ട്.
കരിന്തളം അമ്പേത്തടിയിലെ കെ.എം.തോമസി(83)നാണ് ഈ ദുരനുഭവം. മര്‍ദനമേറ്റ് അവശനായ തോമസിനെ നാട്ടുകാര്‍ നീലേശ്വരം താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുയും ആര്.ഡി.ഒ.ക്ക് പരാതി നല്കുകയുംചെയ്തു.
ഇതേത്തുടര്‍ന്ന് തോമസിന്റെ മകന് സജിയുടെ പേരില്‍ പോലീസ് കേസെടുത്തു. ഇതില്‍ പ്രകോപിതനായ സജി വീട്ടുപറമ്പിലെ കുരുമുളക്, തെങ്ങിന് തൈകള്‍ ഉള്‍പ്പെടെയുള്ളവ വെട്ടിനശിപ്പിച്ചുവെന്നാണ് പരാതി. തന്റെ കൈവശമുണ്ടായിരുന്ന ഭൂസ്വത്ത് രണ്ടര ഏക്കര്‍ വീതം ഭാര്യക്കും മക്കള്‍ക്കും നേരത്തെ വീതംവെച്ചുനല്കിയതായി തോമസ് പറയുന്നു.
അടുത്തിടെ മകന് സ്വത്ത് എഴുതി നല്കാന് ആവശ്യപ്പെട്ടെന്നും ഇതിന് തയ്യാറാവാതിരുന്നതിനാല്‍ തന്നെ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നും തോമസ് പോലീസിനോട് പറഞ്ഞു.
മകനെ പേടിച്ച് മറ്റൊരുവീട്ടില്‍ തോമസ് അഭയംതേടിയിരിക്കയാണ്.
മകനെ പേടിച്ച് മറ്റൊരുവീട്ടില്‍ തോമസ് അഭയംതേടിയിരിക്കയാണ്.
No comments:
Post a Comment