Latest News

ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ

ഉദുമ: [www.malabarflash.com] സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഉദുമ, ബാര, കളനാട് വില്ലേജുകളില്‍ ശനിയാഴ്ച മുതല്‍ 7 ദിവസത്തേക്ക് പോലീസ് ആക്ട് 144 വകുപ്പ് പ്രകാരം ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഇരുചക്ര വാഹനങ്ങള്‍ക്ക് വൈകുന്നേരം ആറ് മണി മുതല്‍ രാവിലെ ആറ് മണിവരെ നിയന്ത്രണവും ഏര്‍പെടുത്തിയിട്ടുണ്ട്. രാത്രി 10 മണി മുതല്‍ രാവിലെ 6 മണി വരെ അത്യാവശ്യഘട്ടങ്ങളിലല്ലാത്ത യാത്രയും നിരോധിച്ചിട്ടുണ്ട്.
പ്രകടനങ്ങളും പൊതുയോഗങ്ങളും ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതും നിരോധിച്ചിട്ടുണ്ട്.

Keywords: Kasaragod, Mangad, Police,  Malabarflash, Malabarnews, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.