കാഞ്ഞങ്ങാട്: [www.malabarflash.com] വായനാദിനത്തില്‍ അരയി ഗവ.യുപി സ്‌കൂളില്‍ കുരുന്നുകളുടെ സംഗീതശില്‍പം. ആദ്ധ്യാത്മ രാമായണം കിളിപ്പാട്ടില്‍ ആരണ്യകാണ്ഡത്തിലെ മാരീചവധമാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ദൃശ്യഭംഗയോടെ അവതരിപ്പിച്ചത്.
തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ വരികള്‍ക്ക് ആദിത്യന്‍, സ്‌നേഹ, കൃപാകൃഷ്ണന്‍, അനുശ്രീ, ആരഭി എന്നിവര്‍ സംഗീതം പകര്‍ന്നപ്പോള്‍ മിഥുന്‍രാജ് (ശ്രീരാമന്‍), അഭിന്‍ (ലക്ഷ്മണന്‍), അഭിനന്ദ് (മാരീചന്‍), വരദ (സീത) എന്നിവര്‍ പുരാണ കഥാപാത്രങ്ങള്‍ക്ക് വേഷം പകര്‍ന്നു.
തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് വൈക്കത്ത് നാരായണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ അധ്യാപകന്‍ കൈ.വി.സൈജു സ്‌കൂള്‍ ലൈബ്രറിയിലേക്ക് നല്‍കിയ പുസ്തകങ്ങളുടെ ശേഖരം ക്ലാസ്സ് ലീഡര്‍മാര്‍ ഏറ്റുവാങ്ങി.
ദേവിക, നീലിമ, അമേയ, നിമിഷ, നിഹാര, ഗോപിക, കൃഷ്ണജ എന്നിവര്‍ കാവ്യാലപനം നടത്തി. ശോഭന കൊഴുമ്മല്‍, ഹേമാവതി, വി.വിജയകുമാരി, കെ.വി.ബൈജു, സിനി എബ്രഹാം, സുധീഷ്ണ, ശാലിനി എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment