കാഞ്ഞങ്ങാട്: [www.malabarflash.com ]ദേശീയതലത്തില്‍ ഡല്‍ഹിയിലെ രാഷ്ട്രീയ സംസ്‌കൃത സംസ്ഥാന്‍, ഡീംഡ് യൂണിവേഴ്‌സിറ്റ് ദേവഭാഷയെന്ന് പോലും വിശേഷിപ്പിക്കപ്പെടുന്ന സംസ്‌കൃത ഭാഷയില്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പിന് ദുര്‍ഗ ഹയര്‍സെക്കന്ററി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥികളായ രണ്ടു പേര്‍ അര്‍ഹരായി. സഹോദരങ്ങളുടെ മക്കളായ അനാമിക പുറവങ്കര, പി.ഋഷികേഷ് എന്നിവരാണ് ഈ ബഹുമതിക്കര്‍ഹരായത്.
പൊതുമേഖലാ സ്ഥാപനമായ ഭെല്‍ കാസര്‍കോട് മുന്‍ ഉദ്യോഗസ്ഥനായ പ്രസേനന്‍, അധ്യാപികയായ പി.സതി ദമ്പതിമാരുടെ മകളാണ് അനാമിക. സഹോദരനും കേബിള്‍ ടി.വി.ഓപ്പറേറ്ററുമായ ശ്രീനാരായണന്റെയും അധ്യാപികയായ ഭാവനയുടെയും മകനാണ് ഋഷികേശ്.
സംസ്‌കൃത ഭാഷ മനുഷ്യന്റെ ആരോഗ്യത്തെ സമൂലമായും പ്രാണായമഗതികളെ നല്ല രീതിയിലും സ്വാധീനിക്കുന്ന തരത്തില്‍ സമീപിക്കപ്പെടേണ്ടതുണ്ട് എന്ന് വിദേശ സര്‍വ്വകലാശാലകളില്‍ ഗവേഷണങ്ങള്‍ നടന്ന് കൊണ്ടിരിക്കുന്ന കാലത്താണ് ഈ നേട്ടം.
കഴിഞ്ഞ സംസ്ഥാന യുവജനോല്‍സവത്തില്‍ പാഠകം ഇനത്തില്‍ എ ഗ്രേഡും ലഭിച്ചിരുന്നു. എസ്എസ്എല്‍സി പരീക്ഷയില്‍ ഇരുവര്‍ക്കും എല്ലാ വിഷയങ്ങളില്‍ എ ഗ്രേഡും ലഭിച്ചിരുന്നു. ഇവര്‍ കഴിഞ്ഞ 12 വര്‍ഷങ്ങളായി ഒരേ ക്ലാസ്സിലാണ് ഒന്നിച്ചിരുന്ന് പഠിച്ചിരുന്നത്. സംസ്‌കൃത ഭാഷാ പഠന പ്രചാരണത്തിന് ഇവരുടെ നേട്ടം ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഒരു പ്രചോദനമായിരിക്കും.
No comments:
Post a Comment