ഉദുമ: [www.malabarflash.com] മാങ്ങാട് മോലോത്തുങ്കാല്‍ ബാലഗോപാല ക്ഷേത്രത്തിന്റെ മുന്‍വശം മലിനമാക്കിയ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.ശ്രീകാന്ത് ആവശ്യപ്പെട്ടു. പ്രതികളെ ഉടന്‍ പിടികൂടുകയും സംഭവത്തിലെ ഗൂഡാലോചന അന്വേഷിക്കുകയുംവേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.
മാങ്ങാടും പരിസരപ്രദേശങ്ങളും വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ക്ക് ഗൂഡാലോചന നടന്നതിന്റെ ഭാഗമായാണ് ക്ഷേത്രത്തിനെതിരയായ അതിക്രമം. സംഘര്‍ഷ ബാധിതപ്രദേശമായ പരിസരത്ത് പോലീസ് കാവല്‍ നിലനില്‍ക്കെയാണ് ക്ഷേത്രത്തില്‍ അതിക്രമം നടന്നത്.

പോലീസ് വീഴ്ച വരുത്തിയ സംഭവം പുറത്തറിയാതെ ഒതുക്കാനുള്ള ശ്രമം പോലീസ് നടത്തി. നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കുന്നതിനുമുമ്പ് തന്നെ തെളിവുകള്‍ നശിപ്പിക്കാനും പോലീസ് ശ്രമിച്ചു, വെന്ന് ശ്രീകാന്ത് ആരോപിച്ചു. സംഭവത്തെകുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Keywords: Kasaragod, Bjp, Malabarflash, Malabarnews, Malayalam News
No comments:
Post a Comment